ദുബായ് ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപത്തിനൊരുങ്ങുന്നു

ദുബായ് ആസ്ഥാനമാക്കിയുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ വിവിധയിടങ്ങളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നിക്ഷേപം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് കമ്പനി അധികൃതരുമായി ചർച്ച നടത്തി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, പസഫിക്, അമേരിക്ക എന്നിങ്ങനെ 21 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈസ്റ്റാർ ട്രാൻസ്‌പോർട്ടിങ് മേഖലയിലെ ലോകത്തിലെ ഒരു പ്രമുഖ കമ്പനിയാണ്. മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയുടെ ഭാഗമായി ദുബായ് എക്സ്പോ 2020 വേദിയിൽ വച്ച് നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാൻ സാധിക്കുന്ന ഹൈ […]

Update: 2022-03-25 10:23 GMT
ദുബായ് ആസ്ഥാനമാക്കിയുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ വിവിധയിടങ്ങളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നിക്ഷേപം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് കമ്പനി അധികൃതരുമായി ചർച്ച നടത്തി.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, പസഫിക്, അമേരിക്ക എന്നിങ്ങനെ 21 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈസ്റ്റാർ ട്രാൻസ്‌പോർട്ടിങ് മേഖലയിലെ ലോകത്തിലെ ഒരു പ്രമുഖ കമ്പനിയാണ്.
മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയുടെ ഭാഗമായി ദുബായ് എക്സ്പോ 2020 വേദിയിൽ വച്ച് നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാൻ സാധിക്കുന്ന ഹൈ ടെക് ഫ്യുവൽ സ്റ്റേഷനുകൾ കേരളത്തിൽ 5 ഇടങ്ങളിലായി സ്ഥാപിക്കുന്നതിന് ഇരുകൂട്ടരും ധാരണയിലെത്തി.
രണ്ടാം ഘട്ടത്തിൽ ലോജിസ്റ്റിക് പാർക്കുകളും മൂന്നാം ഘട്ടത്തിൽ ഹൈ ടെക് വേർ ഹൗസുകളും നാലാം ഘട്ടത്തിൽ പെട്രോ പാർക്കുകളും സ്ഥാപിക്കാനാണ് ട്രൈസ്റ്റാർ ആസൂത്രണം ചെയ്യുന്നത്.
നാല് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ദുബായ്ക്ക് പുറത്ത് ട്രൈസ്റ്റാർ ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ നിക്ഷേപകേന്ദ്രമായി കേരളം മാറും. ട്രൈസ്റ്റാർ അധികൃതർ കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് അതീവ തൽപരരാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു.
അവർക്കാവശ്യമായ നിയമപരമായ എല്ലാ സഹായങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ലഭ്യമാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പെട്രോ കെമിക്കൽ മേഖലയിൽ തെക്കൻ ഏഷ്യയിലെ തന്നെ സുപ്രധാന വ്യാപാര കേന്ദ്രമായി കേരളം മാറും.
Tags:    

Similar News