പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് മറന്നാലും വിഷമിക്കേണ്ട; ബാങ്ക് ഓഫ് ബറോഡയില്‍ ഇനി യുപിഐ മതി

  • ആർ ബി ഐ എല്ലാ ബാങ്കുകളോടും ഐസിസിഡബ്ല്യു ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു
  • ഒരു അക്കൗണ്ടിൽ നിന്ന് പ്രതിദിനം രണ്ട ഇടപാടുകൾ
  • ഒരു തവണ പരമാവധി 5000 രൂപ

Update: 2023-06-09 11:52 GMT

ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദര്‍ശിക്കുകയാണ് ആദ്യം വേണ്ടത്. എടിഎമ്മില്‍ നിന്ന് യുപിഐ ക്യാഷ് പിന്‍വലിക്കല്‍' തിരഞ്ഞെടുക്കുക. ശേഷം ആവശ്യമായ തുക നല്‍കുക. ഒറ്റ ഇടപാടില്‍ നിലവില്‍ പരമാവധി 5,000 രൂപ വരെയാണ് അനുവദിക്കുന്നത്. ശേഷം എടിഎം സ്‌ക്രീനില്‍ ഒരു ക്യൂ ആര്‍ കോഡ് ദൃശ്യമാകും. ഐസിസിഡബ്ല്യു പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുക. ഫോണില്‍ യുപിഐ പിന്‍ നല്‍കി നടപടി പൂര്‍ത്തിയാക്കിയാല്‍ പണം ലഭിക്കും.

സ്‌കിമ്മിംഗ്, ക്ലോണിംഗ്, കാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് തട്ടിപ്പുകള്‍ എന്നിവ ഒഴിവാക്കാന്‍ സാധിക്കും എന്നതാണ് ഐസിസിഡബ്ല്യു സൗകര്യത്തിന്റെ പ്രധാന നേട്ടം. ഇടപാടുകളുടെ അപകടസാധ്യത ലഘൂകരിക്കുന്നതിനായി ഓരോ ഇടപാടുകള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡൈനാമിക് ക്യുആര്‍ കോഡാണ് ലഭിക്കുക. ഓരോ ക്യൂആര്‍ കോഡിന്റെയും സാധുത ഒരു ഇടപാട് സമയം വരെ മാത്രമാണ്. ഇത് ഇടപാടിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു.

യുപിഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഐസിസിഡബ്ലു സൗകര്യം അനുവദിക്കുന്നതിനാല്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ ഒന്നിലധികം കാര്‍ഡുകള്‍ കരുതേണ്ടതില്ല. കെവൈസി പൂര്‍ത്തിയാക്കിയതും ഇതുവരെ ഡെബിറ്റ് കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.

Tags:    

Similar News