ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍, മേയ് 4 വരെ സംയുക്ത അപേക്ഷ നല്‍കാം

Update: 2023-02-27 08:27 GMT


ഉയര്‍ന്ന പിഎഫ് പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് പുതുക്കിയ അപേക്ഷ മേയ് മൂന്ന് വരെ നല്‍കാം. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് ഇപിഎഫ്ഒ യ്ക്ക് യൂണിഫൈഡ് പോര്‍ട്ടലില്‍ ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ നല്‍കേണ്ടത്. 

ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള കേസ് അവസാനിപ്പിച്ചുകൊണ്ട് അര്‍ഹതയുള്ളവര്‍ക്ക് ഇതിനായി നാല് മാസത്തെ സമയം നല്‍കണമെന്ന് സുപ്രീം കോടതി ഇപിഎഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ഇപിഎപ്ഒ പുറത്തിറക്കിയത്. അപേക്ഷ നല്‍കാനുള്ള അവസാന ദിവസം

മാര്‍ച്ച് 3 ആയിരുന്നു എന്നായിരുന്നു അനുമാനം. ജോലി ചെയ്ത സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആര്‍ക്കൊക്കെ ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ നല്‍കാമെന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ ഇവയാണ്. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് സര്‍വീസിലുണ്ടായിരുന്നവരും പിന്നീട് വിരമിച്ചവരോ തുടരുന്നവരോ ആയിരിക്കണം എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. ഇപിഎഫ് സ്‌കീമില്‍ അതത് സമയത്ത് ബാധകമായിരുന്ന ഉയര്‍ന്ന ശമ്പള പരിധിയായ 5,000, 6,500 രൂപയ്ക്ക് മുകളിലുളള തുകയ്ക്ക് ആനുപാതികമായി പണം അടച്ചവരായിരിക്കണം അപേക്ഷകര്‍.

ഇപിഎസ് 95 പദ്ധതിയില്‍ അംഗമായിരിക്കെ 11 (3) പ്രകാരം ഓപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ സ്‌കീമിന് കീഴില്‍ വിരമിച്ചവര്‍ക്ക് തുഛ്ചമായ പെന്‍ഷനാണ് ലഭിക്കുന്നത്. ശരാശരി 3,000 രൂപയാണ് ഇത്. ഉയര്‍ന്ന വിഹിതം അടച്ചിട്ടും പെന്‍ഷന്‍ തുക കൂട്ടാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.


Tags:    

Similar News