എയ‍ർപോ‍ർട്ട് ലോഞ്ച്; ഏറ്റവുമധികം ഇളവുള്ള ക്രെഡിറ്റ് കാർഡ് ഏതാണ്?

എയർപോർട്ട് ലോഞ്ച് ആക്സസ്; ഏറ്റവുമധികം ആനുകൂല്യം നൽകുന്ന ക്രെഡിറ്റ് കാർഡ് ഏതാണ്?

Update: 2025-11-18 10:20 GMT

എപ്പോഴും യാത്രകൾ ചെയ്യുന്നവർക്ക് ക്രെഡിറ്റ് കാർഡുകൾ ഒഴിവാക്കാനാകാത്തതാണ്. ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളിൽ തിരഞ്ഞെടുത്ത ലോഞ്ചുകളിൽ സൗജന്യ ആക്‌സസ് നേടാൻ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് നൽകുന്ന കാർഡുകൾ ഉപഭോക്താക്കളെ സഹായിക്കും. നിരവധി ക്രെഡിറ്റ് കാർഡുകളിൽ അധിക ആനുകൂല്യമെന്ന നിലയിൽ സൗജന്യ ലോഞ്ച് ആക്‌സസ് ലഭ്യമാണ്.

ഒരു വർഷത്തിൽ 12 അന്താരാഷ്ട്ര ലോഞ്ച് സേവനങ്ങൾ

 ഇന്ത്യയിൽ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉള്ള മികച്ച ക്രെഡിറ്റ് കാർഡുകളിൽ ചിലത്. ആക്സിസ് അറ്റ്ലസ് ക്രെഡിറ്റ് കാർഡ് ഒരു വർഷത്തിൽ 12 അന്താരാഷ്ട്ര ലോഞ്ച് സൗകര്യങ്ങളും 18 ആഭ്യന്തര ലോഞ്ച് സൗകര്യങ്ങളും ഉപഭോക്താക്കൾ​ക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആക്സിസ് ഹൊറൈസൺ ക്രെഡിറ്റ് കാർഡ് ഒരു വർഷത്തിൽ എട്ട് അന്താരാഷ്ട്ര ലോഞ്ച് സേവനങ്ങളും 32 ആഭ്യന്തര ലോഞ്ച് സന്ദർശനങ്ങളും ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻഡസ്ഇൻഡ് ബാങ്ക് അവിയോസ് വിസ ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ് എല്ലാ വർഷവും എട്ട് ആഭ്യന്തര ലോഞ്ചുകളിലും എട്ട് അന്താരാഷ്ട്ര ലോഞ്ചുകളിലും ആക്സസ് നൽകുന്നുണ്ട്. എസ്‌ബി‌ഐ കാർഡിൻ്റെ മൈൽസ് എലൈറ്റ് കാ‍ർഡിൽ 23 ആഭ്യന്തര ലോഞ്ച് സേവനങ്ങളും 6 അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് സേവനങ്ങളും വരെ ലഭിക്കും. 

Tags:    

Similar News