Gold Funds: സ്വർണത്തിൽ നിക്ഷേപിക്കണോ? ഏറ്റവും കൂടുതൽ റിട്ടേൺ നൽകുന്ന ഗോൾഡ് ഫണ്ടുകൾ
സ്വർണ നിക്ഷേപത്തിന് 50 ശതമാനത്തിൽ കൂടുതൽ റിട്ടേൺ നൽകുന്ന ഗോൾഡ് ഫണ്ടുകൾ
ഡിജിറ്റൽ ഗോൾഡ് നിക്ഷേപകർ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വർഷമാണ് 2025. ആഗോള മൂലധന വിപണികളിലെ അനിശ്ചിതാവസ്ഥ സ്വർണത്തിന് തിളക്കം നൽകി. ഡോളർ ദുർബലമായപ്പോഴൊക്കെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം തിളങ്ങി. സ്വർണ വിലയുടെ മുന്നേറ്റത്തിന് അനുസരിച്ച് കുത്തനെ ഉയർന്ന ഗോൾഡ് ഫണ്ടുകളുണ്ട്. ഇവയിൽ വെറും ആറുമാസത്തിനുള്ളിൽ 32 ശതമാനം മുതൽ 56 ശതമാനം വരെ വരുമാനം നൽകിയ ഫണ്ടുകളുണ്ട്. നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ചില ഫണ്ടുകൾ.
ആഗോള ഫണ്ടുകളിൽ 40 ശതമാനത്തിലധികം റിട്ടേൺ നൽകിയ ഫണ്ടുകളിൽ ഡിഎസ്പി വേൾഡ് ഗോൾഡ് മൈനിംഗ് ഓവർസീസ് ഇക്വിറ്റി ഓമ്‌നി ഫണ്ട്, നിപ്പോൺ ഇന്ത്യ തായ്‌വാൻ ഇക്വിറ്റി ഫണ്ട്, മിറേ അസറ്റ് ഗ്ലോബൽ ഇലക്ട്രിക് ആൻഡ് ഓട്ടോണമസ് വെഹിക്കിൾസ് ഇക്വിറ്റി പാസീവ് എഫ്ഒഎഫ്, ഡിഎസ്പി വേൾഡ് മൈനിംഗ് ഓവർസീസ് ഇക്വിറ്റി ഓമ്‌നി എഫ്ഒഎഫ് എന്നിവ ഉൾപ്പെടുന്നു.
മികച്ച റിട്ടേൺ നൽകിയ രണ്ട് എസ്ബിഐ ഫണ്ടുകൾ
എസ്‌ബിഐ ഗോൾഡ് ഫണ്ട്
2013 ജനുവരിയിൽ ആരംഭിച്ച എസ്‌ബിഐ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഓപ്പൺ-എൻഡഡ് സ്കീമാണ് എസ്‌ബിഐ ഗോൾഡ് ഫണ്ട്. ആഭ്യന്തര സ്വർണ്ണ വില അടിസ്ഥാനമാക്കിയുള്ള ഈ ഫണ്ട് ഏകദേശം 9.42 റിട്ടേൺ നൽകിയിട്ടുണ്ട്. 2025 ഓഗസ്റ്റ് വരെ 5,221 കോടി രൂപയാണ് ഫണ്ട് സൈസ്.പക്ഷേ ഒരു വർഷത്തെ റിട്ടേൺ 51.67 ശതമാനമാണ്. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനാൽ ഉയർന്ന റിസ്ക് വിഭാഗത്തിൽ വരുന്ന ഗോൾഡ് ഫണ്ടാണ്.
എസ്‌ബിഐ ഗോൾഡ് ഇടിഎഫ്
2009 മെയ് 18 ന് ആരംഭിച്ച എസ്‌ബിഐ ഗോൾഡ് ഇടിഎഫ് ഒരു ഓപ്പൺ-എൻഡ് സ്കീമാണ്. ഈ ഫണ്ട് ഏകദേശം 11.94 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട് 2025 ഓഗസ്റ്റ് വരെ അതിന്റെ 9,506 കോടി രൂപ കൈകാര്യം ചെയ്യുന്നു. ചെലവ് അനുപാതം 0.70% ആണ്. ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള ഫണ്ടിൻ്റെ ഒരു വർഷത്തെ നേട്ടം 51.36 ശതമാനമാണ്
