ഇപിഎഫ് നിക്ഷേപം അഞ്ചു വർഷത്തിന് മുമ്പ് പിൻവലിച്ചോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇപിഎഫ് നിക്ഷേപം നേരത്തെ പിൻവലിച്ചാൽ നികുതി ബാധ്യത എങ്ങനെ?
ഇപിഎഫ് വിഹിതം നൽകാറുണ്ടോ? 5 വർഷത്തെ സേവനത്തിന് മുമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പിൻവലിച്ചാൽ ആദായനികുതി അടയ്ക്കേണ്ടതുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി അഞ്ച് വർഷത്തെ സേവനത്തിന് ശേഷം ഇപിഎഫ് പിൻവലിക്കലുകൾ പൊതുവെ നികുതി രഹിതമാണ്. പക്ഷേ നേരത്തെ നിക്ഷേപം പിൻവലിച്ചാൽ നികുതി ബാധകമായേക്കാം. എന്നാൽ അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് ജോലി വിടുന്ന അംഗങ്ങൾക്ക് ഇപിഎഫ് പിന്നീട് പുതിയ അക്കൗണ്ടിലേക്ക് മാറ്റി നികുതി ലാഭിക്കാം.
വിവിധ കാരണങ്ങൾ കൊണ്ട് ഇപ്പോൾ ഇപിഎഫ് അക്കൌണ്ടിൽ നിന്ന് പിൻവലിക്കാനാകുന്ന തുകക്കും തവണകൾക്കും പരിധിയുണ്ട്. എന്നാൽ 5 വർഷത്തിൽ താഴെയാണ് സേവന കാലാവധി എങ്കിൽ നിക്ഷേപം പിൻവലിക്കുന്നതിന് ടിഡിഎസ് നൽകേണ്ടതുണ്ട്. വ്യവസ്ഥകൾ എന്തൊക്കെ?
നികുതി ഈടാക്കുന്നത് എപ്പോഴൊക്കെ?
ഒരു അംഗം 5 വർഷം പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, തൊഴിലുടമയും ജീവനക്കാരനും നൽകുന്ന സംഭാവനയ്ക്ക് 10% നിരക്കിൽ ടിഡിഎസ് ഈടാക്കും. പാൻ ഇല്ലെങ്കിൽ 34.608% നിരക്കിൽ ടിഡിഎസ് കുറയ്ക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ നികുതി വേണ്ട.
ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പിഎഫ് കൈമാറ്റം ചെയ്യുമ്പോൾ
അംഗത്തിന്റെ അനാരോഗ്യം കാരണം ജോലി നിർത്തി നിക്ഷേപം പിൻവലിക്കുമ്പോൾ.
തൊഴിലുടമ ബിസിനസ് നിർത്തലാക്കുകയോ പ്രോജക്റ്റ് പൂർത്തിയാക്കുകയോ ചെയ്യുമ്പോൾ.
5 വർഷത്തിൽ താഴെ സേവനം അനുഷ്ഠിച്ച അംഗത്തിൻ്റെ പിഎഫ് സേവനം 50,000 രൂപയിൽ കുറവാണെങ്കിൽ.
