സ്വർണ വിലയില്‍ ഉണർവ്വ്, പവന് 320 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 38,160 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,770 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. യുക്രൈന്‍-റഷ്യ സംഘര്‍ഷമാണ് സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന മുഖ്യ ഘടകം. സുരക്ഷിത നിക്ഷേപമായതിനാല്‍ ഒട്ടു മിക്ക […]

Update: 2022-03-04 05:55 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 38,160 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,770 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. യുക്രൈന്‍-റഷ്യ സംഘര്‍ഷമാണ് സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന മുഖ്യ ഘടകം. സുരക്ഷിത നിക്ഷേപമായതിനാല്‍ ഒട്ടു മിക്ക ആളുകളും സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 76.16ല്‍ എത്തി.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.80 ശതമാനം കുറഞ്ഞ് 111.34 ഡോളറായി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായി വ്യാഴാഴ്ച അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയിരുന്നു. ആഗോളതലത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് റഷ്യ. അതിനാല്‍ തന്നെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിക്ഷേപകര്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News