ധനകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന പദ്ധതികളുമായി ബിബിബി
ഡെല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പുത്തന്‍ ചുവടുവെപ്പുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി). ഒന്‍പത് മാസം ദൈര്‍ഘ്യമുള്ള ഡയറക്ടേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ (ഡിഡിപി) പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ മുഖ്യ സ്ഥാനത്തേക്ക് എത്തുന്നതിന് പ്രോഗ്രാം സഹായകരമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് […]
ഡെല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പുത്തന്‍ ചുവടുവെപ്പുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി). ഒന്‍പത് മാസം ദൈര്‍ഘ്യമുള്ള ഡയറക്ടേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ (ഡിഡിപി) പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ മുഖ്യ സ്ഥാനത്തേക്ക് എത്തുന്നതിന് പ്രോഗ്രാം സഹായകരമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ മുഖ്യ സ്ഥാനത്തേക്ക് നടക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2016ല്‍ ആരംഭിച്ച സ്വയം ഭരണ സ്ഥാപനമാണ് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ.