തിരിച്ചറിയണം, ക്യൂ ആര്‍ കോഡിലെ തട്ടിപ്പുകള്‍
സാങ്കേതികവിദ്യ വളര്‍ന്നതോടെ പണം കൈമാറുന്നതിന് ഇന്റര്‍നെറ്റ് കൂടുതല്‍ ആശ്രയിക്കുന്നവരാണ് നാം ഏവരും. യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ പണം ഇടപാടുകളുടെ ഇന്ന് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് പല പണമിടപാടുകള്‍ക്കും നാം ഉപയോഗിക്കുന്നത് ക്യൂആര്‍ (ക്വിക്ക് റെസ്പോണ്‍സ്) കോഡ് സംവിധാനമാണ്. ഈ പ്രക്രിയ വളരെ ലളിതവും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവുമാണെങ്കിലും, പലപ്പോഴും ഇത് വഞ്ചനയ്ക്ക് ഇടയാക്കിയേക്കാം. പല ബിസിനസുകളും ഉപഭോക്താക്കളെ അവരുടെ മൊബൈല്‍ ആപ്പുകളിലേക്ക് നയിക്കാന്‍ ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നു. ക്യൂആര്‍ ആപ്പ് ക്യൂആര്‍ കോഡിനെ എളുപ്പത്തില്‍ തിരിച്ചറിയുന്നു. കോഡ് ഡീകോഡ്...
സാങ്കേതികവിദ്യ വളര്‍ന്നതോടെ പണം കൈമാറുന്നതിന് ഇന്റര്‍നെറ്റ് കൂടുതല്‍ ആശ്രയിക്കുന്നവരാണ് നാം ഏവരും. യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ പണം ഇടപാടുകളുടെ ഇന്ന് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് പല പണമിടപാടുകള്‍ക്കും നാം ഉപയോഗിക്കുന്നത് ക്യൂആര്‍ (ക്വിക്ക് റെസ്പോണ്‍സ്) കോഡ് സംവിധാനമാണ്. ഈ പ്രക്രിയ വളരെ ലളിതവും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവുമാണെങ്കിലും, പലപ്പോഴും ഇത് വഞ്ചനയ്ക്ക് ഇടയാക്കിയേക്കാം. പല ബിസിനസുകളും ഉപഭോക്താക്കളെ അവരുടെ മൊബൈല്‍ ആപ്പുകളിലേക്ക് നയിക്കാന്‍ ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നു. ക്യൂആര്‍ ആപ്പ് ക്യൂആര്‍ കോഡിനെ എളുപ്പത്തില്‍ തിരിച്ചറിയുന്നു. കോഡ് ഡീകോഡ് ചെയ്യാന്‍ വേണ്ടത് ക്യാമറയും ആപ്പും മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി സമയം ലാഭിക്കുമ്പോള്‍, പലപ്പോഴും ഈ കോഡുകള്‍ അപകടകരമാണ്.
ക്യുആര്‍ കോഡുകളിലൂടെയുള്ള തട്ടിപ്പുകള്‍ ആളുകളെ കബളിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാധാരണമായ രീതികളിലൊന്നാണ്. അതിനാല്‍, ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് ആരെങ്കിലും വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യുആര്‍ കോഡ് നിങ്ങള്‍ക്ക് അയച്ചാല്‍, അതിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
തുക ലഭിക്കുമെന്നാണ് അറിയിപ്പെങ്കിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തയുടന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുകയാണ് ചെയ്യുക. തട്ടിപ്പുകാര്‍ യഥാര്‍ഥത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്‌സസ് നേടുകയും അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിയെടുക്കുകയും ചെയ്യും. അടുത്ത കാലത്തായി ഇത്തരം തട്ടിപ്പ് രീതി പെരുകി വരികയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്യൂആര്‍ കോഡ് സ്‌കാനിംഗ് തട്ടിപ്പിന് മുന്നറിയിപ്പ് നല്‍കി കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. വിവിധ ബാങ്കുകള്‍ ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ക്യൂആര്‍ കോഡ് സ്‌കാനിംഗ് തട്ടിപ്പുകള്‍ തടയാന്‍ നമ്മുക്കും ചിലത് ശ്രദ്ധിക്കാനാകും. നിങ്ങളുടെ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി ഒരിക്കലും പങ്കുവെക്കരുത്. സാധ്യമെങ്കില്‍ പണമായി തന്നെ തുക കൈമാറുക. അപരിചിതര്‍ പണം ലഭിക്കുന്നതിന് ക്യുആര്‍ കോഡ് അയച്ചാല്‍ അത് ഒരിക്കലും സ്‌കാന്‍ ചെയ്യരുത്. മാത്രമല്ല നിങ്ങള്‍ക്ക് ലഭ്യമാകുന്ന ഒടിപി മറ്റാര്‍ക്കും കൈമാറരുത്്. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇടപാടുകള്‍ സുഗമമാക്കുമെങ്കിലും എല്ലാ സുരക്ഷിതമായ സേവനങ്ങള്‍ ഉറപ്പാക്കുന്നില്ല എന്ന് നാം മനസിലാക്കണം.
