കല്‍ക്കരി മേഖലയിൽ 75,220 കോടിയുടെ ധനസമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഖനന മേഖലയില്‍ 75,220 കോടി രൂപയുടെ ആസ്തി ധനസമാഹരണം നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. കല്‍ക്കരി ബ്ലോക്കുകളുടെ ധനസമ്പാദനത്തിലൂടെ 52,200 കോടി രൂപയും, മൈന്‍ ഡെവലപ്പര്‍ ആന്‍ഡ് ഓപ്പറേറ്റര്‍ (എംഡിഒ) മാതൃകയിലുള്ള പദ്ധതികളില്‍ നിന്ന് 20,320 കോടി രൂപയും നേടും. കൂടാതെ നിര്‍ത്തലാക്കിയ ഖനികളില്‍ നിന്ന് 2,000 കോടി രൂപയും വാഷറികളില്‍ നിന്ന് 700 കോടി രൂപയും-  2022-23 ലെ ധനസമ്പാദന പദ്ധതിയില്‍ കല്‍ക്കരി മന്ത്രാലയം അറിയിച്ചു. ഈ ധനസമ്പാദന കണക്കുകള്‍ താല്‍ക്കാലികമാണ്. […]

Update: 2022-06-07 05:41 GMT
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഖനന മേഖലയില്‍ 75,220 കോടി രൂപയുടെ ആസ്തി ധനസമാഹരണം നടത്താന്‍ സര്‍ക്കാര്‍ പദ്ധതി.
കല്‍ക്കരി ബ്ലോക്കുകളുടെ ധനസമ്പാദനത്തിലൂടെ 52,200 കോടി രൂപയും, മൈന്‍ ഡെവലപ്പര്‍ ആന്‍ഡ് ഓപ്പറേറ്റര്‍ (എംഡിഒ) മാതൃകയിലുള്ള പദ്ധതികളില്‍ നിന്ന് 20,320 കോടി രൂപയും നേടും. കൂടാതെ നിര്‍ത്തലാക്കിയ ഖനികളില്‍ നിന്ന് 2,000 കോടി രൂപയും വാഷറികളില്‍ നിന്ന് 700 കോടി രൂപയും- 2022-23 ലെ ധനസമ്പാദന പദ്ധതിയില്‍ കല്‍ക്കരി മന്ത്രാലയം അറിയിച്ചു. ഈ ധനസമ്പാദന കണക്കുകള്‍ താല്‍ക്കാലികമാണ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി മന്ത്രാലയത്ത് വേണ്ടി നിതി ആയോഗിന്റെ ആസ്തി ധനസമ്പാദന ലക്ഷ്യം 6,060 കോടി രൂപയാണെന്ന് മന്ത്രാലയം അറിയിച്ചു.
2021-22ല്‍ നിതി ആയോഗിന്റെ ലക്ഷ്യം 3,394 കോടി രൂപയായിരുന്നു. അതേസമയം കല്‍ക്കരി മന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള ധനസമഹരണം 40,090 കോടി രൂപയായിരുന്നു. ഇപ്പറഞ്ഞ 40,090 കോടിയില്‍ 28,986 കോടി കല്‍ക്കരി ബ്ലോക്കുകളില്‍ നിന്നും 9,592.64 കോടി എംഡിഒ മോഡലില്‍ നിന്നുമാണ് നേടിയത്. കല്‍ക്കരി ബെഡ് മീഥെയ്ന്‍ (സിബിഎം) പദ്ധതികളില്‍ നിന്ന് 1,512 കോടി രൂപയും നേടി.
28,986 കോടി രൂപ മൂല്യമുള്ള 39 കല്‍ക്കരി ബ്ലോക്കുകളാണ് ധനസമ്പാദനത്തിനായി എടുക്കുന്നത്.നിതി ആയോഗാണ് ഇതിന്റെ ധന സമാഹരണ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ അനുസരുച്ച്, 2020-25 സാമ്പത്തിക വര്‍ഷത്തില്‍ 28,747 കോടി രൂപ മൂല്യമുള്ള 160 കല്‍ക്കരി ഖനന ആസ്തികളാണ് ധനസമാഹരണത്തിനായി കണ്ടെത്തിയിരിക്കുന്നത്. 2022-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 761 മിനറല്‍ ബ്ലോക്കുകള്‍ ലേലത്തില്‍ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഡിഒ മാതൃകയിലുള്ള 17 പ്രോജക്ടുകള്‍, മൂന്ന് വാഷറികള്‍ സ്ഥാപിക്കല്‍, ഒരു കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ പ്ലാന്റ്, കല്‍ക്കരി സിലോകള്‍ / യന്ത്രവത്കൃത ലോഡിംഗ് നിര്‍മ്മിക്കുന്നതിനുള്ള 35 ഫസ്റ്റ്-മൈല്‍ കണക്റ്റിവിറ്റി പ്രോജക്ടുകള്‍, നിര്‍ത്തലാക്കപ്പെട്ട/ ഉപേക്ഷിക്കപ്പെട്ട നാല് പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത, ഖനികളുടെ വാണിജ്യ ലേലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Tags:    

Similar News