വായ്പാ പലിശ ഉയര്‍ത്തി എച്ച്ഡിഎഫ്‌സി, കൊട്ടക്ക് മഹിന്ദ്ര, ഓവര്‍സീസ് ബാങ്ക്,
ആര്‍ബിഐയുടെ റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വായ്പാ പലിശ വര്‍ധന പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി, ഓവര്‍സീസ് ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര ബാങ്കുകള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക് 50 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 0.50 ശതമാനം മുതല്‍ നാല് ശതമാനം വരെ വര്‍ധിപ്പിച്ചു. ടേം ഡെപ്പോസിറ്റ് നിരക്കുകളും 0.25 ശതമാനം വരെ വര്‍ധിപ്പിച്ചു. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ റീട്ടെയ്ല്‍ പ്രൈം ലെന്‍ഡിംഗ് നിരക്കാണ് വര്‍ധിപ്പിച്ചത്. സമാനമായി റിപ്പോ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് […]
ആര്‍ബിഐയുടെ റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വായ്പാ പലിശ വര്‍ധന പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി, ഓവര്‍സീസ് ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര
ബാങ്കുകള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക് 50 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 0.50 ശതമാനം മുതല്‍ നാല് ശതമാനം വരെ വര്‍ധിപ്പിച്ചു. ടേം ഡെപ്പോസിറ്റ് നിരക്കുകളും 0.25 ശതമാനം വരെ വര്‍ധിപ്പിച്ചു. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ റീട്ടെയ്ല്‍ പ്രൈം ലെന്‍ഡിംഗ് നിരക്കാണ് വര്‍ധിപ്പിച്ചത്. സമാനമായി റിപ്പോ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും വായ്പാ നിരക്കുകള്‍ ഉയര്‍ത്തി.
എച്ച്ഡിഎഫ്സി ഭവന വായ്പകള്‍ക്കായുള്ള റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് (ആര്‍പിഎല്‍ആര്‍) വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ (എആര്‍എച്ച്എല്‍) ബെഞ്ച്മാര്‍ക്ക് ചെയ്തിട്ടുണ്ട്. 50 ബേസിസ് പോയിന്റ് 0.50 ശതമാനമാണ് ഉയര്‍്തതിയിരിക്കുന്നത്.ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കും ഇതേ മാര്‍ജിനില്‍ ഉയര്‍ത്തി. ഇതോടെ ഓവര്‍സീസ് ബാങ്ക് ആര്‍എല്‍എല്‍ആര്‍ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക്) 7.75 ശതമാനമായി (അതായത് 4.90 ശതമാനം + 2.85 ശതമാനം = 7.75 ശതമാനം). ഇതും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
കൊട്ടക്ക് മഹീന്ദ്രയില്‍ 50 ലക്ഷത്തിന് മുകളിലുള്ള സേവിംഗ്സ് അക്കൗണ്ടുകളിലെ പ്രതിദിന ബാലന്‍സുകള്‍ക്ക് 3.50 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ പ്രതിവര്‍ഷം 4 ശതമാനം പലിശ ലഭിക്കും, അതേസമയം 50 ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനമായിരിക്കും ലഭിക്കുക.
പലിശ നിരക്ക് ഇപ്പോള്‍ ഉയര്‍ന്ന പാതയിലാണെന്നും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും വിവിധ കാലയളവിലെ നിക്ഷേപങ്ങള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്തൃ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.
ടേം ഡെപ്പോസിറ്റ് നിരക്ക് വര്‍ധന ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ട്. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉപഭോക്തൃ വില പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.7 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്നാണ് ആര്‍ബിഎ റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചത്. പൊതുമേഖലാ ദാതാക്കളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ റിപ്പോ അടിസ്ഥാനമാക്കി വായ്പാ നിരക്കുകള്‍ 0.50 ശതമാനം വീതം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.
ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ക്കിടയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന ആശങ്കകൊണ്ടാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ ഹ്രസ്വകാല വായ്പ നല്‍കുന്ന റിപ്പോ നിരക്ക് 4.90 ശതമാനമായി ഉയര്‍ത്തിയത്.
