രണ്ട് വർഷ നിക്ഷേപങ്ങൾക്ക് 5.60% പലിശ,നിരക്കുകള്‍ പരിഷ്‌കരിച്ച് ധനലക്ഷ്മി ബാങ്ക്
രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ധനലക്ഷ്മി ബാങ്ക് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. 91 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. റിവിഷനു ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നതും രണ്ട് വര്‍ഷം വരെ കാലാവധിയുള്ളതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. 555 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് […]
sebi and dhanalakshmi bank
രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ധനലക്ഷ്മി ബാങ്ക് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. 91 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. റിവിഷനു ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നതും രണ്ട് വര്‍ഷം വരെ കാലാവധിയുള്ളതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം നിരക്കില്‍ പലിശ ലഭിക്കും.
555 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷം മുതല്‍ 6 ശതമാനം പലിശ ലഭിച്ചിരുന്ന മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.6 ശതമാനം പലിശ നല്‍കും.
1111 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി തീരുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനം ആണ്. കൂടാതെ 10 വര്‍ഷം ഉള്‍പ്പെടെ 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6 ശതമാനം ആണ്.
ധനം ടാക്‌സ് അഡ്വാന്റേജ് നിക്ഷേപങ്ങള്‍ ഒഴികെയുള്ള ഒരു വര്‍ഷവും അതിനുമുകളിലും ഉള്ള എല്ലാ ആഭ്യന്തര നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശനിരക്ക് ലഭിക്കും.
