വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു
കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ (2016-2021 ) വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം 19 ശതമാനം വര്‍ദ്ധിച്ചു. ഈ കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ 14 ശതമാനം അധിക വായ്പ സ്ത്രീകള്‍ എടുത്തിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭവന, വാഹന വായ്പകളാണ് കൂടുതലായി സ്ത്രീകളെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിബില്‍ ഡാറ്റ അനുസരിച്ച്, 2016 ലെ 25 ശതമാനത്തില്‍ നിന്ന് 2021 ല്‍ വായ്പ എടുക്കുന്ന സ്ത്രീകളുടെ വിഹിതം 29 ശതമാനമായി വര്‍ദ്ധിച്ചു. 2016-ലെ 6 ശതമാനത്തില്‍ നിന്ന് […]
കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ (2016-2021 ) വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം 19 ശതമാനം വര്‍ദ്ധിച്ചു. ഈ കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ 14 ശതമാനം അധിക വായ്പ സ്ത്രീകള്‍ എടുത്തിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭവന, വാഹന വായ്പകളാണ് കൂടുതലായി സ്ത്രീകളെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിബില്‍ ഡാറ്റ അനുസരിച്ച്, 2016 ലെ 25 ശതമാനത്തില്‍ നിന്ന് 2021 ല്‍ വായ്പ എടുക്കുന്ന സ്ത്രീകളുടെ വിഹിതം 29 ശതമാനമായി വര്‍ദ്ധിച്ചു.
2016-ലെ 6 ശതമാനത്തില്‍ നിന്ന് 2021-ല്‍ സ്ത്രീകളുടെ ക്രെഡിറ്റ് ഉയര്‍ച്ച (മൊത്തം ജനസംഖ്യയില്‍ നിന്ന് കടം വാങ്ങുന്നവരുടെ ശതമാനം) 12 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം അധിക റീട്ടെയില്‍ ക്രെഡിറ്റ് ബാലന്‍സിന്റെ അടിസ്ഥാനത്തില്‍, വായ്പ എടുക്കുന്ന സ്ത്രീകളുടെ പങ്ക് 23 ശതമാനമാണെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വായ്പ എടുക്കുന്ന സ്ത്രീകളുടെ സംഖ്യ വർദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ റീട്ടെയില്‍ ക്രെഡിറ്റ് മാര്‍ക്കറ്റിലെ സ്ത്രീകളുടെ പങ്കാളിത്തം, അവര്‍ പുരുഷന്മാരേക്കാള്‍ മികച്ച സാമ്പത്തിക അച്ചടക്കവും നിലവാരവുമുള്ളവരാണെന്ന് തെളിയിക്കുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവന്നതിനാല്‍ അത് വായ്പയിലും പ്രതിഫലിച്ചു. ഭവന, വാഹന വായ്പകളാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ എടുത്തതെങ്കില്‍ ബിസിനസ്, വ്യക്തിഗത വായ്പകളും എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
