കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്, സാങ്കേതിക മേഖലയ്ക്ക് 1,000 കോടി

കോവിഡിന് ശേഷം ഉണര്‍ന്നു വരുന്ന കേരളത്തിന്റെ ഐടി മേഖലയ്ക്ക് താങ്ങായി ബജറ്റില്‍ പുതിയ പ്രഖ്യാപനം. വിവരസാങ്കേതിക മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പുതിയ ഐടി പാര്‍ക്കും നാല് ഐടി ഇടനാഴികളും 20 സാറ്റലൈറ്റ് ഐടി ഹബ്ബുകളും ആണ് ബജറ്റ് പദ്ധതിയിടുന്നതെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പുതുതായി സ്ഥാപിക്കുന്ന ഐടി പാര്‍ക്ക് കണ്ണൂര്‍ ജില്ലയിലാണ്. അന്താരാഷ്ട്ര വിമാനത്താവളമുള്ളതിനാല്‍ വടക്കന്‍ ജില്ലയില്‍ ഈ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പമാണ് ഐടി ഇടനാഴികള്‍ എന്ന ആശയം […]

Update: 2022-03-11 03:31 GMT

കോവിഡിന് ശേഷം ഉണര്‍ന്നു വരുന്ന കേരളത്തിന്റെ ഐടി മേഖലയ്ക്ക് താങ്ങായി ബജറ്റില്‍ പുതിയ പ്രഖ്യാപനം. വിവരസാങ്കേതിക മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പുതിയ ഐടി പാര്‍ക്കും നാല് ഐടി ഇടനാഴികളും 20 സാറ്റലൈറ്റ് ഐടി ഹബ്ബുകളും ആണ് ബജറ്റ് പദ്ധതിയിടുന്നതെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

പുതുതായി സ്ഥാപിക്കുന്ന ഐടി പാര്‍ക്ക് കണ്ണൂര്‍ ജില്ലയിലാണ്. അന്താരാഷ്ട്ര വിമാനത്താവളമുള്ളതിനാല്‍ വടക്കന്‍ ജില്ലയില്‍ ഈ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പമാണ് ഐടി ഇടനാഴികള്‍ എന്ന ആശയം കൂടി പ്രാബല്യത്തില്‍ കൊണ്ടു വരുന്നത്. ദേശീയ പാത 66 ന് സമാന്തരമായി ഇത് സ്ഥാപിക്കും.

ഐടി കൊറിഡോര്‍ വിപുലീകരണത്തിന് കൊല്ലത്ത് 5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ടെക്‌നോ പാര്‍ക്ക് ഫെയ്‌സ്-3 കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കും. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 50,00 മുതല്‍ 2 ലക്ഷം വരെ ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 20 ഐടി പാര്‍ക്കുകളാണ് ഈ കൊറിഡോറിലൂടെ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഐടി മേഖലയില്‍ ഇരട്ടിയിലധികം ഉത്പന്ന-സേവനങ്ങളുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

രണ്ട് ലക്ഷത്തിലധികം തൊഴില്‍ സാധ്യതയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊല്ലം, കണ്ണൂര്‍ ഐടി പാര്‍ക്കുകളും മറ്റു പ്രദേശങ്ങളിലെ പാര്‍ക്കുകളും സ്ഥാപിക്കുന്നതിനുള്ള സ്ഥലം
ഏറ്റെടുക്കുന്നതിന് കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്നും 1,000 കോടി രൂപ വകയിരുത്തും. ഓരോ പാര്‍ക്കിനും വേണ്ടുന്ന ഭൂമി ഏറ്റെടുക്കുന്ന മുറക്ക് പാര്‍ക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജോലിക്കാവശ്യമായ നൈപുണ്യ വികസനത്തിനായി 20 കോടി രൂപയും ബജറ്റിൽ മാറ്റി വച്ചിട്ടുണ്ട്.

Tags:    

Similar News