നിരക്കുയർത്തുന്നതില്‍ ആര്‍ബിഐ ഒട്ടും പിന്നിലല്ല: ആഷിമ ഗോയല്‍
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പിന്നിലല്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം ആഷിമ ഗോയല്‍. കോവിഡിന് ശേഷം സാമ്പത്തിക ഉയർത്തെഴുന്നേൽപ്പ് നടക്കുന്ന കാലത്ത് ആഘാതങ്ങളോട് അമിതമായി പ്രതികരിക്കുന്നത് ഒരിക്കലും ബുദ്ധിയല്ലെന്നും ഗോയല്‍ പറഞ്ഞു. പണപ്പെരുപ്പം വര്‍ധിച്ചിട്ടും ആര്‍ബിഐ എന്തുകൊണ്ട് പലിശ നിരക്ക് നേരത്തെ ഉയര്‍ത്തിയില്ലെന്നും, ഇക്കാര്യത്തില്‍ യുഎസ് ഫെഡിനെ അപേക്ഷിച്ച് സെന്‍ട്രല്‍ ബാങ്ക് അല്‍പ്പം പിന്നോട്ട് പോകുമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോയല്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലമുണ്ടായ ഭക്ഷ്യ-അസംസ്‌കൃത എണ്ണ വിലക്കയറ്റത്തിന്റെ […]
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പിന്നിലല്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം ആഷിമ ഗോയല്‍. കോവിഡിന് ശേഷം സാമ്പത്തിക ഉയർത്തെഴുന്നേൽപ്പ് നടക്കുന്ന കാലത്ത് ആഘാതങ്ങളോട് അമിതമായി പ്രതികരിക്കുന്നത് ഒരിക്കലും ബുദ്ധിയല്ലെന്നും ഗോയല്‍ പറഞ്ഞു.
പണപ്പെരുപ്പം വര്‍ധിച്ചിട്ടും ആര്‍ബിഐ എന്തുകൊണ്ട് പലിശ നിരക്ക് നേരത്തെ ഉയര്‍ത്തിയില്ലെന്നും, ഇക്കാര്യത്തില്‍ യുഎസ് ഫെഡിനെ അപേക്ഷിച്ച് സെന്‍ട്രല്‍ ബാങ്ക് അല്‍പ്പം പിന്നോട്ട് പോകുമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോയല്‍.
റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലമുണ്ടായ ഭക്ഷ്യ-അസംസ്‌കൃത എണ്ണ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ ദുര്‍ബലമാണെന്ന് അംഗീകരിക്കുമ്പോഴും, നിരക്ക് വര്‍ധനവ് സാമ്പത്തിക ഉയർത്തെഴുന്നേൽപ്പുമായി പൊരുത്തപ്പെട്ടു പോകണമെന്ന് ഗോയല്‍ പറഞ്ഞു.
ഈ മാസം ആദ്യം യുഎസ് ഫെഡ് ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി. ആഭ്യന്തര വിപണിയില്‍, ഈ വര്‍ഷം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലെത്തി. അതിനാല്‍ ആര്‍ബിഐ പണനയം കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്.
സെന്‍ട്രല്‍ ബാങ്കിന്റെ നിരക്കു നിർണ്ണയ സമിതിയായ എംപിസി അടുത്തിടെ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ആഷിമ ഗോയല്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനിടയില്‍, 2018 ഓഗസ്റ്റിനു ശേഷമുള്ള ആദ്യത്തെ നിരക്ക് വര്‍ധന കൂടിയായിരുന്നു ഇത്.
