വ്യവസായ വായ്പകളിൽ 8.7 ശതമാനം വളര്‍ച്ച: ആര്‍ബിഐ

മുംബൈ: വ്യവസായ മേഖലയ്ക്കുള്ള വായ്പകൾ 2022 മെയ് മാസത്തില്‍ 8.7 ശതമാനം ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2021മെയ് മാസത്തില്‍ ഇത് 0.2 ശതമാനമായിരുന്നു. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ കഴിഞ്ഞ വര്‍ഷത്തെ 47.9 ശതമാനത്തേക്കാള്‍ 2022 മെയ് മാസത്തില്‍ 49.3 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നു. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകൾ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 8.9 ശതമാനമായിരുന്നു. അതേസമയം, വന്‍കിട വ്യവസായങ്ങളുടെ വായ്പാ വളര്‍ച്ച […]

Update: 2022-07-01 00:49 GMT

മുംബൈ: വ്യവസായ മേഖലയ്ക്കുള്ള വായ്പകൾ 2022 മെയ് മാസത്തില്‍ 8.7 ശതമാനം ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2021മെയ് മാസത്തില്‍ ഇത് 0.2 ശതമാനമായിരുന്നു.

ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ കഴിഞ്ഞ വര്‍ഷത്തെ 47.9 ശതമാനത്തേക്കാള്‍ 2022 മെയ് മാസത്തില്‍ 49.3 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നു. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകൾ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 8.9 ശതമാനമായിരുന്നു.

അതേസമയം, വന്‍കിട വ്യവസായങ്ങളുടെ വായ്പാ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ -3.1 ശതമാനത്തില്‍ നിന്ന് 1.9 ശതമാനത്തിലേക്ക് വർധിച്ചു.

എല്ലാ എഞ്ചിനീയറിംഗ്, പാനീയ, പുകയില, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം, പെട്രോളിയം, കല്‍ക്കരി ഉല്‍പന്നങ്ങള്‍, ആണവ ഇന്ധനങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, അവയുടെ ഉല്‍പന്നങ്ങള്‍, വാഹനങ്ങള്‍, വാഹന ഭാഗങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ വളര്‍ച്ച, 2021 മെയ് മാസത്തെ അപേക്ഷിച്ച്, മെയ് മാസത്തില്‍ വേഗത്തിലായി.

അതേസമയം, അടിസ്ഥാന ലോഹ, ലോഹ ഉല്‍പന്നങ്ങള്‍, സിമന്റ്, സിമന്റ് ഉല്‍പന്നങ്ങള്‍, നിര്‍മാണം, ഭക്ഷ്യ സംസ്‌കരണം, രത്‌നങ്ങളും ആഭരണങ്ങളും, ഗ്ലാസ്, ഗ്ലാസ്‌വെയര്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പേപ്പര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, മരം, മരം ഉല്‍പന്നങ്ങള്‍ എന്നീ മേഖലകളിലേക്കുള്ള വായ്പാ വളര്‍ച്ച കുറഞ്ഞു.

കൃഷിയിലേക്കും അനുബന്ധ പ്രവര്‍ത്തനങ്ങളിലേക്കുമുള്ള വായ്പ ഒരു വര്‍ഷം മുമ്പുള്ള 9.4 ശതമാനത്തില്‍ നിന്ന് 2022 മെയ് മാസത്തില്‍ 11.8 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വായ്പാ വിഭാഗം അവയുടെ ഉയര്‍ച്ച നിലനിര്‍ത്തുകയും 2021 മെയ് മാസത്തിലെ 12.8 ശതമാനത്തില്‍ നിന്ന് 2022 മെയ് മാസത്തില്‍ 16.4 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു.

സേവനമേഖലയിലേക്കുള്ള വായ്പകളുടെ കാര്യത്തില്‍ പ്രധാനമായും എന്‍ബിഎഫ്സികള്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ മെച്ചപ്പെട്ട വളര്‍ച്ച മൂലം മുന്‍വര്‍ഷത്തെ 3.4 ശതമാനത്തില്‍ നിന്ന് 12.9 ശതമാനം വര്‍ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍, ഭക്ഷ്യേതര ബാങ്ക് വായ്പ (non-food bank credit) ഒരു വര്‍ഷം മുമ്പുള്ള 4.9 ശതമാനത്തില്‍ നിന്ന് 2022 മെയ് മാസത്തില്‍ 12.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News