ഇന്‍ഫോസിസിൻറെ അറ്റാദായം 3.17 % ഉയര്‍ന്ന് 5,360 കോടിയായി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് നേട്ടം. ജൂണ്‍ പാദത്തിലെ അറ്റാദായം 3.17 ശതമാനം ഉയര്‍ന്ന് 5,360 കോടി രൂപയിലെത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ 5,195 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കണ്‍സോളിഡേറ്റഡ് വരുമാനം 34,470 കോടി രൂപയായി. വാര്‍ഷിക വളര്‍ച്ച വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്ന 34,150 കോടി രൂപയേക്കാള്‍ 24 ശതമാനത്തോളം ഉയര്‍ന്നു. കറന്‍സി അടിസ്ഥാനമാക്കിയുള്ള വരുമാനം വര്‍ഷം തോറും 21.4 ശതമാനം ഉയര്‍ന്നു. പാദാടിസ്ഥാനത്തില്‍ […]
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് നേട്ടം. ജൂണ്‍ പാദത്തിലെ അറ്റാദായം 3.17 ശതമാനം ഉയര്‍ന്ന് 5,360 കോടി രൂപയിലെത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ 5,195 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കണ്‍സോളിഡേറ്റഡ് വരുമാനം 34,470 കോടി രൂപയായി. വാര്‍ഷിക വളര്‍ച്ച വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്ന 34,150 കോടി രൂപയേക്കാള്‍ 24 ശതമാനത്തോളം ഉയര്‍ന്നു.
കറന്‍സി അടിസ്ഥാനമാക്കിയുള്ള വരുമാനം വര്‍ഷം തോറും 21.4 ശതമാനം ഉയര്‍ന്നു. പാദാടിസ്ഥാനത്തില്‍ 5.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേസമയം പ്രവര്‍ത്തന മാര്‍ജിന്‍ (ലാഭം) 3.6 ശതമാനം ഇടിഞ്ഞ് 20.1 ശതമാനമായി. പാദാടിസ്ഥാനത്തില്‍ 1.4 ശതമാനമാണ് ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വരുമാന മാര്‍ഗ നിര്‍ദ്ദേശം 14 മുതല്‍ 16 ശതമാനം വരെ ഉയര്‍ത്തുമ്പോള്‍, ഇന്‍ഫോസിസ് മാര്‍ജിന്‍ മാര്‍ഗ്ഗനിര്‍ദേശം 21 മുതല്‍ 23 ശതമാനമായി നിലനിര്‍ത്തി.
'ആഗോള സാമ്പത്തിക അനിശ്ചിതത്വ അന്തരീക്ഷത്തിനിടയില്‍ ആദ്യ പാദത്തില്‍ കമ്പനിയുടെ ശക്തമായ പ്രകടനം ഒരു സ്ഥാപനമെന്ന നിലയില്‍ കമ്പനിയുടെ പ്രതിരോധശേഷിയുടെയും ഡിജിറ്റല്‍ കഴിവുകളുടെയും തെളിവാണ്. ഞങ്ങള്‍ വിപണി വിഹിതം നേടുന്നത് തുടരും,' ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് പറഞ്ഞു.
