കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു

 ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നത് മൂലം കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ യഥാക്രമം 6.60 ശതമാനമായും 6.82 ശതമാനമായും ഉയര്‍ന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 6.43 ശതമാനവും 6.76 ശതമാനവുമായിരുന്നു.  കാര്‍ഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (സിപിഐ-എഎല്‍), ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (സിപിഐ-ആര്‍എല്‍) എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 2022 ജൂലൈയില്‍ യഥാക്രമം 5.38 ശതമാനവും 5.44 ശതമാനവുമാണ്. മുന്‍വര്‍ഷം […]

Update: 2022-08-19 06:46 GMT
ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നത് മൂലം കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ യഥാക്രമം 6.60 ശതമാനമായും 6.82 ശതമാനമായും ഉയര്‍ന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 6.43 ശതമാനവും 6.76 ശതമാനവുമായിരുന്നു. കാര്‍ഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (സിപിഐ-എഎല്‍), ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (സിപിഐ-ആര്‍എല്‍) എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 2022 ജൂലൈയില്‍ യഥാക്രമം 5.38 ശതമാനവും 5.44 ശതമാനവുമാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 2.66 ശതമാനവും 2.74 ശതമാനവുമായിരുന്നു.
2022 ജൂലൈയിലെ കാര്‍ഷിക തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 6 പോയിന്റ് വീതം വര്‍ധിച്ച് യഥാക്രമം 1131, 1143 പോയിന്റുകളില്‍ എത്തി. 2022 ജൂണില്‍ ഇവ യഥാക്രമം 1125, 1137 പോയിന്റുകളായിരുന്നു. സൂചികയിലെ ഉയര്‍ച്ച ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കാര്‍ഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയില്‍ 1301 പോയിന്റുമായി തമിഴ് നാട് പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 890 പോയിന്റുമായി ഹിമാചല്‍ പ്രദേശ് അവസാന സ്ഥാനത്താണ്. ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയിലും 1290 പോയിന്റുമായി തമിഴ് നാട് പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 942 പോയിന്റുമായി ഹിമാചല്‍ പ്രദേശ് തന്നെയാണ് അവസാന സ്ഥാനത്തെത്തിയത്.
Tags:    

Similar News