സ്വര്‍ണവില മാസത്തെ ഉയര്‍ന്ന നിലയില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,280 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,785 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ്. ചൊവ്വാഴ്ച്ച പവന് 400 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 41,760 രൂപയായി. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,280 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,785 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ്. ചൊവ്വാഴ്ച്ച പവന് 400 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 41,760 രൂപയായി. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 66.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 532 രൂപയാണ് വില.
ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, പുതിയ വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 513.29 പോയിന്റ് ഉയര്‍ന്ന് 58,578.76 ലേക്കും, നിഫ്റ്റി 154.5 പോയിന്റ് നേട്ടത്തോടെ 17,428.80 ലേക്കും ആദ്യഘട്ട വ്യാപാരത്തില്‍ എത്തി.
ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, എച്ച്സിഎല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നീ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലാണ്. യുഎസ് വിപണികള്‍ ഇന്നലെ ഇന്നലെ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഭ്യന്തര വിപണികള്‍ക്ക് ഇന്നലെ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി അവധിയായിരുന്നു.
രൂപ ഇടിവില്‍
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 81.66ല്‍ എത്തി. വിപണിയിലെ ചാഞ്ചാട്ടവും ക്രൂഡ് വിലയിലെ മാറ്റവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 81.52 എന്ന നിലയിലായിരുന്നു രൂപ. ബ്രെന്റ് ക്രൂഡ് ബാരലിന് 93.40 ഡോളറായിട്ടുണ്ട്.
