റഷ്യൻ സെൻട്രൽ ബാങ്ക് യൂറോപ്യൻ വിപണി ഉപേക്ഷിക്കുന്നു

പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന്റെ സമ്മർദ്ദത്തെത്തുടർന്ന് യൂറോപ്യൻ വിപണി വിടുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സെബർ ബാങ്ക് വ്യക്തമാക്കി. മോസ്കോയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് ഉപരോധം ഏർപ്പെടുത്തിയത്. “നിലവിലെ അന്തരീക്ഷത്തിൽ, യൂറോപ്യൻ വിപണിയിൽ നിന്ന് പിന്മാറാൻ സെബർബാങ്ക് തീരുമാനിച്ചു,” റഷ്യൻ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ബാങ്കിന്റെ യൂറോപ്യൻ സബ്‌സിഡിയറികളിലെ  ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് പ്രസ്താവനയിൽ  പറയുന്നു. മൂലധന വിപണിയിലേക്കുള്ള റഷ്യൻ ബാങ്കുകളുടെ പ്രവേശനം തടയാൻ ലക്ഷ്യമിട്ട്  യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് സെബർബാങ്ക് […]

Update: 2022-03-02 04:04 GMT

പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന്റെ സമ്മർദ്ദത്തെത്തുടർന്ന് യൂറോപ്യൻ വിപണി വിടുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സെബർ ബാങ്ക് വ്യക്തമാക്കി. മോസ്കോയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് ഉപരോധം ഏർപ്പെടുത്തിയത്.

“നിലവിലെ അന്തരീക്ഷത്തിൽ, യൂറോപ്യൻ വിപണിയിൽ നിന്ന് പിന്മാറാൻ സെബർബാങ്ക് തീരുമാനിച്ചു,” റഷ്യൻ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

ബാങ്കിന്റെ യൂറോപ്യൻ സബ്‌സിഡിയറികളിലെ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

മൂലധന വിപണിയിലേക്കുള്ള റഷ്യൻ ബാങ്കുകളുടെ പ്രവേശനം തടയാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് സെബർബാങ്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടു.

റഷ്യയുടെ സെബർബാങ്കിൻറെ യൂറോപ്യൻ സബ്സിഡിയറി നിർത്തലാക്കുമെന്ന് യൂറോപ്യൻ ബാങ്കിംഗ് റെഗുലേറ്റർമാർ ചൊവ്വാഴ്ച സൂചിപ്പിച്ചിരുന്നു.

സെബർ ബാങ്കിൻറെ ഓസ്ട്രിയ ആസ്ഥാനമായുള്ള യൂറോപ്യൻ വിഭാഗമായ സെബർ ബാങ്ക് യൂറോപ്പ് എജിയെ "സാധാരണ പാപ്പരത്വ നടപടികൾക്ക് അനുവദിക്കും. അതേസമയം ക്രൊയേഷ്യയിലെയും സ്ലോവേനിയയിലെയും ശാഖകൾ പ്രാദേശിക ബാങ്കുകൾക്ക് വിറ്റുവെന്ന് യൂറോപ്യൻ ബാങ്കിംഗ് സൂപ്പർവൈസറി അതോറിറ്റി അറിയിച്ചു.

Tags:    

Similar News