റെയ്മണ്ടിന്റെ അറ്റാദായം നാല് മടങ്ങ് വര്‍ധിച്ച് 264.97 കോടി രൂപയായി

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡ് അതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം നാലിരട്ടിയായി വര്‍ധിച്ച് 264.97 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 58.36 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,365.66 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 43.38 ശതമാനം ഉയര്‍ന്ന് 1,958.10 കോടി രൂപയായി. റെയ്മണ്ടിന്റെ മൊത്തം ചെലവ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുന്‍ […]

Update: 2022-05-17 05:49 GMT

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡ് അതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം നാലിരട്ടിയായി വര്‍ധിച്ച് 264.97 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 58.36 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,365.66 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 43.38 ശതമാനം ഉയര്‍ന്ന് 1,958.10 കോടി രൂപയായി. റെയ്മണ്ടിന്റെ മൊത്തം ചെലവ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തെ പാദത്തിലെ 1,342.31 കോടി രൂപയില്‍ നിന്ന് 33.36 ശതമാനം വര്‍ധിച്ച് 1,790.12 കോടി രൂപയായിരുന്നു.

രണ്ട് പാദങ്ങളിലായി തുടര്‍ച്ചയായി വളരെ ശക്തമായ ത്രൈമാസ പ്രകടനമാണ് കമ്പനി കാഴ്ചവെച്ചതെന്ന് റെയ്മണ്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗം ശക്തമായ എബിറ്റ്ഡ മാര്‍ജിന്‍ 22.7 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത മാര്‍ജിന്‍ പ്രകടനത്തിന് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. വിവാഹ സീസണുമായി ബന്ധപ്പെട്ട പര്‍ച്ചേസുകളും ഓഫീസുകള്‍ തുറക്കുന്നതും വഴി 2021-22 സാമ്പത്തിക വര്‍ഷത്തിലെ 133.17 കോടി രൂപയില്‍ നിന്ന് ഷര്‍ട്ടിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 31.11 ശതമാനം ഉയര്‍ന്ന് 174.60 കോടി രൂപയായി.

അപ്പാരലില്‍ നിന്നുള്ള വരുമാനം 174.96 കോടിയില്‍ നിന്ന് 59.43 ശതമാനം ഉയര്‍ന്ന് 278.94 കോടി രൂപയായി. ഗാര്‍മെന്റിംഗ് വിഭാഗം 125.61 കോടി രൂപയില്‍ നിന്ന് 69.29 ശതമാനം ഉയര്‍ന്ന് 212.65 കോടി രൂപയായി. യുഎസിലെയും യൂറോപ്പിലെയും വിപണികളിലെ നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡും പുതിയ ഉപഭോക്തൃ ഏറ്റെടുക്കലുകളുമാണ് ഈ വളര്‍ച്ചയിലേക്ക് പ്രധാനമായും നയിച്ചത്. ടൂള്‍സ് & ഹാര്‍ഡ്വെയറില്‍ നിന്നുള്ള വരുമാനം 120.29 കോടിയില്‍ നിന്ന് 1.61 ശതമാനം വര്‍ധിച്ച് 122.23 കോടിയായി. വാഹന ഘടകങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തിലെ 69.02 കോടി രൂപയില്‍ നിന്ന് 19.42 ശതമാനം ഉയര്‍ന്ന് 82.43 കോടി രൂപയായി. അവരുടെ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി വിഭാഗത്തിന്റെ അറ്റാദായം 54.12 കോടിയില്‍ നിന്ന് അഞ്ച് മടങ്ങ് വര്‍ധിച്ച് 321.20 കോടി രൂപയായി.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, റെയ്മണ്ട് കണ്‍സോളിഡേറ്റഡ് അറ്റാദായം 265.12 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 303.65 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021-22ല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6,178.51 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3,446.47 കോടി രൂപയേക്കാള്‍ 79.27 ശതമാനം കൂടുതലാണിത്. അതേസമയം, 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം എന്ന നിരക്കില്‍ 10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 3 രൂപ അന്തിമ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് യോഗത്തില്‍ ശുപാര്‍ശ ചെയ്തതായി റെയ്മണ്ട് അറിയിച്ചു.

Tags:    

Similar News