റീട്ടെയില്‍, എംഎസ്എംഇ, കോര്‍പ്പറേറ്റ് വായ്പകള്‍ വർധിപ്പിക്കാൻ ഐഒബി
ഡെല്‍ഹി: സുസ്ഥിരമായ പരിശ്രമങ്ങളിലൂടെ ബാലന്‍സ് ഷീറ്റില്‍ നിഷ്‌ക്രിയ ആസ്തികൾ ഗണ്യമായി കുറച്ചതുകൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കോര്‍പ്പറേറ്റ്, കാര്‍ഷിക വായ്പകള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. മികച്ച ക്രെഡിറ്റ് ഡിമാന്‍ഡിന്റെയും ശക്തമായ ബാലന്‍സ് ഷീറ്റിന്റെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ കാഴ്ചപ്പാട് മെച്ചപ്പെടുന്നതായി കാണുന്നതായി ബാങ്കിന്റെ 2021-2022 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാങ്കിന്റെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 831 കോടി […]
ഡെല്‍ഹി: സുസ്ഥിരമായ പരിശ്രമങ്ങളിലൂടെ ബാലന്‍സ് ഷീറ്റില്‍ നിഷ്‌ക്രിയ ആസ്തികൾ ഗണ്യമായി കുറച്ചതുകൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കോര്‍പ്പറേറ്റ്, കാര്‍ഷിക വായ്പകള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. മികച്ച ക്രെഡിറ്റ് ഡിമാന്‍ഡിന്റെയും ശക്തമായ ബാലന്‍സ് ഷീറ്റിന്റെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ കാഴ്ചപ്പാട് മെച്ചപ്പെടുന്നതായി കാണുന്നതായി ബാങ്കിന്റെ 2021-2022 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാങ്കിന്റെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 831 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 1,709 കോടി രൂപയിലെത്തി. കോവിഡിന് ശേഷം അനുവദിച്ച ആര്‍ബിഐ പദ്ധതികള്‍ക്ക് കീഴിലുള്ള ചില വായ്പകളെ പുനഃസംഘടിപ്പിച്ച വായ്പകളായി തരംതിരിച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെടുന്ന പ്രവണതയിലാണെന്ന് ഐഒബി പറഞ്ഞു. 2021-22 കാലയളവില്‍, പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 9.11 ശതമാനത്തില്‍ നിന്ന് 7.29 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.09 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായും മെച്ചപ്പെട്ടു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍, വായ്പാ വളര്‍ച്ച 10 ശതമാനമായി ഉയരുകയും, മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 6.1 ശതമാനമായി നിലനിൽക്കുകയും ചെയ്യും. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐഒബിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 16,323 കോടി രൂപയില്‍ നിന്ന് 15,299 കോടി രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞെന്നും, 2022 മാര്‍ച്ച് 31 വരെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 11.69 ശതമാനത്തില്‍ നിന്ന് 9.82 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചെന്നും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പാര്‍ത്ഥ പ്രതിം സെന്‍ഗുപ്ത പറഞ്ഞു.
പ്രൊവിഷന്‍ കവറേജ് അനുപാതം 2022 മാര്‍ച്ച് അവസാനത്തോടെ ഗണ്യമായി മെച്ചപ്പെട്ടു, 90.34 ശതമാനത്തില്‍ നിന്ന് 91.66 ശതമാനമായി, ഇത് വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്, സെന്‍ഗുപ്ത പറഞ്ഞു. തല്‍ഫലമായി 21-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 552 കോടി രൂപയും, 21-22 സാമ്പത്തിക വര്‍ഷത്തില്‍ 1,709 കോടി രൂപയും ബാങ്കിന് അറ്റാദായം രേഖപ്പെടുത്താനാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കിന്റെ മൂലധന സമാഹരണ പദ്ധതികളെക്കുറിച്ച്, 1,000 കോടി രൂപയില്‍ കവിയാത്ത റിഡീം ചെയ്യാവുന്ന മുന്‍ഗണനാ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിന് 2022 ജൂലൈ 15-ന് ഷെഡ്യൂള്‍ ചെയ്യുന്ന അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് ഐഒബി അറിയിച്ചു.
