ചാറ്റ് ജിപിറ്റിയുടെ സഹായത്തോടെയല്ല ബാര്‍ഡ് വികസിപ്പിച്ചത്: ഗൂഗിള്‍

  • ബാര്‍ഡ് വികസിപ്പിക്കുന്നത് ആരംഭിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും ഉയരുന്നുണ്ടായിരുന്നു.

Update: 2023-03-30 07:01 GMT

ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത ചാറ്റ് ബോട്ടിന് വെല്ലുവിളി ഉയര്‍ത്തി ഗൂഗിള്‍ സ്വന്തം ചാറ്റ് ബോട്ടായ ബാര്‍ഡ് അവതരിപ്പിച്ചിരുന്നു. അടുത്തിടെയാണ് ബാര്‍ഡ് പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധം ക്രമീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു.

ചാറ്റ് ജിപിറ്റി പകര്‍ത്തിയാണ് ബാര്‍ഡ് ചാറ്റ് ബോട്ടിനെ പരിശീലിപ്പിച്ചത് എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. കമ്പനിയുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലെ രണ്ട് എഐ ഗവേഷണ സംഘങ്ങളാണ്് ബാര്‍ഡിന് പരിശീലനം നല്‍കാന്‍ സഹായിച്ചതെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ട്.

ഇതില്‍ ഗൂഗിളിന്റെ ബ്രെയിന്‍ എഐ ഗ്രൂപ്പിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരും ഡീപ്‌മൈന്‍ഡിലെ വിദഗ്ധരുമുണ്ട്. ചാറ്റ് ജിപിറ്റിയില്‍ നിന്നുള്ള ഒരു വിവരങ്ങളും ബാര്‍ഡിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News