ഗൂഗിള്‍ ക്രോം ഉപയോഗം; ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ഈ മാസം ഇത് രണ്ടാം തവണയാണ് ക്രോമിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് വരുന്നത്

Update: 2025-09-22 10:05 GMT

ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. പഴയ ക്രോം വേര്‍ഷനുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് ഈ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കുന്നത്. വിന്‍ഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കായി സെര്‍ട്ട്-ഇന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ക്രോമിലെ സുരക്ഷാ പിഴവിലൂടെ ഹാക്കര്‍മാര്‍ക്ക് ഡിവൈസുകളിലേക്ക് കടന്നുകയറാനും വ്യക്തി വിവരങ്ങളടക്കം മോഷ്ടിക്കാനും കഴിയും. ഇന്ത്യയില്‍ ക്രോം വിന്‍ഡോസിലും മാക്കിലും ലിനക്സിലും ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് സെര്‍ട്ട് -ഇനിന്റെ ഈ സുരക്ഷാ മുന്നറിയിപ്പ് ബാധകമാണ്.

ക്രോമിന്റെ ഏതൊക്കെ വേര്‍ഷനുകളാണ് അപകടാവസ്ഥയിലുള്ളത് എന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വ്യക്തമാക്കി. 

Tags:    

Similar News