വാട്‌സാപ്പിലെ ചിത്രത്തിലുള്ള ടെക്സ്റ്റും കോപ്പി ചെയ്യാം, ടെക്സ്റ്റ് എക്‌സ്ട്രാക്ടര്‍ ഫീച്ചര്‍ തയാര്‍

  • ഇപ്പോള്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ നാളുകളായി അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് മാറുമെന്നുറപ്പ്.

Update: 2023-03-19 06:20 GMT

പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വാട്‌സാപ്പ് മറ്റെല്ലാ മെസേജിംഗ് ആപ്പുകളേയും കടത്തിവെട്ടുകയാണ്. ഇപ്പോള്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന  ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ നാളുകളായി അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് മാറുമെന്നുറപ്പ്.

വാട്‌സാപ്പില്‍ ടെക്‌സ്റ്റ് അയയ്ച്ചു തരാന്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ ടെക്‌സ്റ്റ് അടങ്ങിയ സ്‌ക്രീന്‍ ഷോട്ടായിരിക്കും തരിക. ചിത്രത്തില്‍ നിന്നും ടെക്‌സ്റ്റ് വേര്‍തിരിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ കുഴപ്പത്തിലാക്കുകയും ചെയ്തിരിക്കും.

എന്നാല്‍ വാട്‌സാപ്പില്‍ ഇനി ആ പ്രശ്‌നം ഉണ്ടാകില്ല. ചിത്രങ്ങളിലുള്ള എഴുത്തുകളെ കോപ്പി ചെയ്‌തെടുക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് വാട്‌സാപ്പ് അധികൃതര്‍. ടെക്സ്റ്റ് എക്‌സ്ട്രാക്ടര്‍ ഫീച്ചര്‍ എന്നാണിതിന് പറയുന്നത്.

എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകില്ല. ഐഓഎസ് 16 പതിപ്പില്‍ ഇതുപോലുള്ള ഒരു ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ചിത്രങ്ങളിലുള്ള ടെക്‌സ്റ്റ് വിവര്‍ത്തനം ചെയ്യാനും സാധിക്കുന്ന ഫീച്ചറും ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News