അജ്ഞാതനെ തിരിച്ചറിയാം, പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

  • ഒട്ടേറെ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് പുത്തന്‍ ഫീച്ചര്‍ സഹായകരമാകും.

Update: 2023-03-16 08:49 GMT

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാത്തവര്‍ ഇല്ല എന്ന് തന്നെ പറയാം. അത്തരം ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ അനുവഭിക്കേണ്ടി വരുന്ന ഒന്നാണ് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും സന്ദേശങ്ങള്‍ വരുന്നത്. ഇത്തരത്തില്‍ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറില്‍ നിന്നും സന്ദേശം വന്നാല്‍ അത്തരം അക്കൗണ്ടുകളുടെ യുസര്‍നെയിം നിങ്ങള്‍ക്ക് ദൃശ്യമാക്കുന്ന അപ്‌ഡേറ്റ് വാട്‌സാപ്പില്‍ വന്നു.

ഇത്തരത്തില്‍ വാട്‌സാപ്പ് ഗ്രുപ്പിലെ മെസേജ് നോട്ടിഫിക്കേഷനുകളിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും അവരുടെ നമ്പറുകള്‍ക്ക് പകരം പേര് ഡിസ്‌പ്ലേ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒട്ടേറെ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് പുത്തന്‍ ഫീച്ചര്‍ സഹായകരമാകും.

കോണ്ടാക്ട് സേവ് ചെയ്യാതെ തന്നെ ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ചുരുക്കം. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപ്‌ഡേറ്റ് ആദ്യം ലഭ്യമായിരിക്കുന്നത്. വൈകാവതെ മറ്റ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ അപ്‌ഡേറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Tags:    

Similar News