ചോയ്സ് കാനിംഗ് കമ്പനി വാല്യൂ ഇന്നൊവേഷന്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്തു

  • ഏഴ് പതിറ്റാണ്ടായി അക്വാകള്‍ച്ചര്‍, ചെമ്മീന്‍ സംസ്‌ക്കരണം എന്നിവയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചോയ്സ് ഗ്രൂപ്പിന്റെ ചോയ്സ് കാനിംഗ്കമ്പനി.

Update: 2023-11-13 09:38 GMT

കൊച്ചി: സമുദ്രോല്‍പന്ന സംസ്‌കരണ മേഖലക്ക് ഊന്നല്‍ നല്‍കുന്ന കാര്യത്തില്‍ പ്രതിജ്ഞാ ബദ്ധമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി പള്ളുരുത്തിയില്‍ ചോയ്സ് കാനിംഗ് കമ്പനി വാല്യൂ ഇന്നൊവേഷന്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി അക്വാകള്‍ച്ചര്‍, ചെമ്മീന്‍ സംസ്‌ക്കരണം എന്നിവയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചോയ്സ് ഗ്രൂപ്പിന്റെ ചോയ്സ് കാനിംഗ്കമ്പനി.കൊച്ചിയിലുള്ള ചോയ്സ് കാനിംഗ് കമ്പനിയുടെ വാല്യൂ ഇന്നൊവേഷന്‍ ഡിവിഷന്‍ സമുദ്രോത്പന്ന വ്യവസായത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് ബ്രെഡ് ചെമ്മീന്‍ ഉത്പന്നങ്ങള്‍ വാല്യു ഇന്നൊവേഷന്‍ ഡിവിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ടേസ്റ്റി ചോയ്സ് റീട്ടെയില്‍ ബ്രാന്‍ഡുള്ള ഏഷ്യന്‍ കമ്പനികളില്‍ ഒന്നാണ് ചോയ്സ് കാനിംഗ് കമ്പനി.

സംസ്‌കരിച്ച ചെമ്മീന്‍, അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണ കിറ്റുകള്‍, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, ഐ ടി സേവനങ്ങള്‍, ലോകോത്തര സ്‌കൂളുകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ലോകമെമ്പാടും ഓഫീസുകളുള്ള വൈവിധ്യപൂര്‍ണ്ണമായ കൂട്ടായ്മയാണ് ചോയ്സ് ഗ്രൂപ്പ്.

സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നേടുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ചോയ്സ് എല്ലാ മേഖലകളിലും നിയമിക്കുന്നത് ഭൂരിപക്ഷം സ്ത്രീകളെയാണ്. ചോയ്സ് 'തൊഴിലാളികള്‍' എന്നതിന് പകരം 'അസോസിയേറ്റ്സ്' എന്ന പദമാണ് ഉപയോഗിക്കുന്നത്. വിയറ്റ്നാമില്‍ നിന്നുള്ളവര്‍ അസോസിയേറ്റ്സിന് പരിശീലനം നല്‍കുകയും അവര്‍ വൈദഗ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. വാല്യൂ ഇന്നൊവേഷന്‍ ഡിവിഷന്‍ ആദ്യ വര്‍ഷം തന്നെ 500 കോടി രൂപയുടെ വിറ്റുവരവ് കടന്നു.

വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നൂറുശതമാനവും സ്ത്രീ തൊഴിലാളികളാണെന്നതില്‍ പ്രത്യേകം അഭിന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചോയ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് തോമസ്, കൊച്ചി മേയര്‍  എം അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി, എ എം ആരിഫ് എം പി, കെ ജെ മാക്സി എം എല്‍ എ, കെ ബാബു എം എല്‍ എ, കൗണ്‍സിലര്‍ ലൈലാ ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News