'ഓണം, തിരുവോണം, നല്ലോണം' ഓണ ഗാനവുമായി ഈസ്‌റ്റേണ്‍

  • മലയാളത്തിന്റെ വിഭവ സമൃദ്ധിയെ സൂചിപ്പിക്കുന്നതാണ് ഈ ഓണപ്പാട്ട്

Update: 2023-07-25 10:45 GMT

ഓണത്തിനെ വരവേല്‍ക്കാന്‍ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ഓണം, തിരുവോണം, നല്ലോണം എന്ന ഗാനം അവതരിപ്പിച്ചു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ സദ്യയടക്കമുള്ള വിഭവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാനത്തിന്റെ ആശയം.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നവാസ് മീരാന്‍ ഗാനം പുറത്തിറക്കി. കേരളവുമായി ബന്ധപ്പെട്ട എല്ലാ ശ്രേഷ്ഠതകളുടെയും പ്രതീകമാണ് ഓണമെന്ന് നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. 'മഹത്തായ ഒരു പാരമ്പര്യവുമായി ഒത്തുചേരാന്‍ കഴിഞ്ഞതില്‍ ഈസ്റ്റേണ്‍ അത്യധികം സന്തോഷിക്കുന്നു. മലയാളികളായ എല്ലാവരിലും മഹത്തായ ആ പാരമ്പര്യത്തെ എത്തിക്കുവാന്‍ സഹായിക്കുന്നതാണ് വിഭവസമൃദ്ധമായ ഈ ഓണപ്പാട്ട്,' അദ്ദേഹം പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ ഈസ്റ്റേണിനെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളുടെയും അവിഭാജ്യഘടകങ്ങളായ ഭക്ഷണവും, സംഗീതവുമെന്ന ആശയം കൂടുതലായി പ്രചരിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയാണിതന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണം, തിരുവോണം, നല്ലോണം എന്ന ഈ ഗാനം കേരളത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഓണാഘോഷങ്ങള്‍ക്ക് നല്ലൊരു തുടക്കം കുറിക്കുമെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മനോജ് ലാല്‍വാനി അഭിപ്രായപ്പെട്ടു.

ഈസ്റ്റേണുമായി രണ്ടാമത്തെ വര്‍ഷം തുടര്‍ച്ചയായാണ് ഓണപ്പാട്ടിനായി ഒത്തു ചേരുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ചുള്ള ഫ്യൂഷന്‍ കൂടിയാണ് 'ഓണം തിരുവോണം പോന്നോണം' എന്ന ഗാനം എന്ന് സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഗായിക സിത്താര ഈസ്റ്റേണുമയി ഓണപ്പാട്ടിനായി ഒത്തുചേരുന്നത്. കഴിഞ്ഞ വര്‍ഷം ഹിറ്റായ ഉണ്ടോ ഉണ്ടേ എന്ന ഗാനമായിരുന്നു സിത്താര ആലപിച്ചത്. പ്രമുഖ ഗാനരചയിതാവായ ബി.കെ ഹരിനാരായണന്റെ ഓണം, തിരുവോണം, നല്ലോണം എന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മലബാറിക്കസ് ആണ്.

Tags:    

Similar News