ജൂലൈ 1 മുതല്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്‌യുഐഡി നിര്‍ബന്ധം

  • രണ്ട് ഗ്രാം മുതലുള്ള എല്ലാ ആഭരണങ്ങളിലും എച്ച്‌യുഐഡി നിര്‍ബന്ധമാണ്.

Update: 2023-06-27 08:30 GMT

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാള്‍മാര്‍ക്ക് എച്ച്‌യുഐഡി ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാക്കുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന് വേണ്ടി സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മൂന്നുമാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇത് ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

രണ്ട് ഗ്രാം മുതല്‍ എല്ലാ ആഭരണങ്ങളിലും എച്ച്‌യുഐഡി നിര്‍ബന്ധമാണ്. മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങള്‍ ജൂലൈ ഒന്നു മുതല്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും. ജൂലൈ ഒന്ന് മുതല്‍ ബിഐഎസ് ഉദ്യോഗസ്ഥരുടെ കട പരിശോധനയില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങള്‍ കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്താനും ലൈസന്‍സ് റദ്ദാക്കാനടക്കമുള്ള അധികാരവുമുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക ജ്വല്ലറികളും ഹാള്‍മാര്‍ക്ക് ലൈസന്‍സ് എടുത്തിട്ടുണ്ട്. എന്നാല്‍ ഒറ്റ ആഭരണങ്ങള്‍ക്ക് എച്ച്‌യുഐഡി മുദ്ര പതിച്ചു നല്‍കുന്നില്ലെന്നും ആഭരണ പരിശുദ്ധിയില്‍ കുറവ് വന്നാല്‍ അതിന്റെ ഉത്തരവാദികള്‍ വ്യാപാരികളല്ല. നിര്‍മ്മാതാക്കളും, ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുമാണ് ഉത്തരവാദികള്‍. അവരുടെപങ്ക് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും നിയമത്തില്‍ ഒട്ടേറെ പോരായ്മകളുണ്ട് അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവിഷ്‌കരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

വ്യാപാരികളെ ബന്ദിയാക്കിയതില്‍ പ്രതിഷേധം

കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാരികളെ പോലീസ് നിയമവിരുദ്ധമായി കടകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കി റിക്കവറി നടത്തുന്ന സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹാള്‍ മാര്‍ക്കിംഗ് എച്ച്‌യുഐഡി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ (ഗകഖഎ) ജൂലൈ 8, 9, 10 തിയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News