കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ

അഞ്ചു റൂട്ടുകളിലാണ് നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്

Update: 2024-04-25 05:52 GMT

കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒരു വയസ്സ്. 

അഞ്ചു റൂട്ടുകളിലാണ് നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. 

ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച വാട്ടര്‍ മെട്രോയില്‍ ഒരു വര്‍ഷത്തിനിടെ 19,72,247 പേരാണ് യാത്ര ചെയ്തത്.

കഴിഞ്ഞവർഷം ഇതേ ദിവസമായിരുന്നു 2 റൂട്ടിൽ വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. ഒരു വർഷം പിന്നിടുമ്പോൾ കാക്കനാട്– വൈറ്റില റൂട്ടിലും ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, ഫോർട്ടുകൊച്ചി ടെർമിനലുകളിലേക്കും വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു. 

കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പാഴാണ് ഫോര്‍ട്ട് കൊച്ചി സര്‍വ്വീസ് തുടങ്ങിയത്.  ഇതുവരെ 10 ടെർമിനലുകളുടേ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്.

20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സ്ഥിരം യാത്രികര്‍ക്ക് സഞ്ചരിക്കാം.

സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News