ബംഗളൂരുവിലേക്ക്‌ അധിക സർവീസുകളുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ഡിപ്പോകളിൽനിന്നാണ്‌ സർവീസ്‌

Update: 2024-03-25 06:07 GMT

പെസഹ, ഈസ്‌റ്റർ അവധികൾ പ്രമാണിച്ച്‌ ബംഗളൂരുവിൽ നിന്നും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചും 20 അധിക സർവീസ്‌ ഒരുക്കി.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ഡിപ്പോകളിൽ നിന്നാണ്‌ സർവീസ്‌.

യാത്രക്കാരുണ്ടെങ്കിൽ കണ്ണൂർ ഡിപ്പോയിൽനിന്നും സർവീസ്‌ നടത്തും.

നിലവിൽ ബംഗളൂരുവിലേക്കും തിരിച്ചും 48 വീതം സർവീസുകൾ കെഎസ്‌ആർടിസി നടത്തുന്നുണ്ട്‌. ഇതിൽ ബുക്കിങ്‌ പൂർണമായതിനെതുടർന്നാണ്‌ അധിക സർവീസ്‌. .

അധിക സർവീസുകളിലേക്കും സീറ്റ്‌ ബുക്കിങ്‌ തുടങ്ങി. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ കൂടുതൽ ബസുകൾ ഓടിക്കും.

വെബ്‌സൈറ്റ്‌: www.keralartc.com, കെഎസ്‌ആർടിസി കൺട്രോൾ റൂം: 9447071021, 0471–-2463799

Tags:    

Similar News