മലയാളത്തിന്റെ ആദ്യ ‘200 കോടി’ ചിത്രമായി 'മഞ്ഞുമ്മൽ ബോയ്‌സ്'
- തിയേറ്ററിലെത്തി 27-ാം ദിവസമാണ് 200 കോടി പിന്നിട്ടത്
- '2018' എന്ന ചിത്രത്തിനായിരുന്നു നിലവിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ്
മലയാളത്തിലെ ഏറ്റവും ഉയർന്ന തിയേറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി 'മഞ്ഞുമ്മൽ ബോയ്‌സ്'.
200 കോടിയിലേറെ കളക്ഷനാണ് ഈ ചിത്രം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്.
2024 ഫെബ്രുവരി 22ന് റിലീസ് ചെയ്‌ത സിനിമ തിയേറ്ററിലെത്തി 27-ാം ദിവസമാണ് 200 കോടി പിന്നിട്ടത്.
'2018' എന്ന ചിത്രത്തിനായിരുന്നു നിലവിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. ഇതാണ് ഇപ്പോൾ 'മഞ്ഞുമ്മൽ ബോയ്‌സ്' തിരുത്തി എഴുതിയത്.
കേരളത്തിന് പുറത്തും വൻ ജനപ്രീതി നേടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിൽ നിന്ന് നേടിയ 60 കോടിയോളം കളക്ഷൻ തമിഴ്‌നാട്ടിൽനിന്നും മഞ്ഞുമ്മൽ ബോയ്‌സ് സമാഹരിച്ചു.
ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ അന്യഭാഷാ ചിത്രവുമായി. കർണാടകത്തിൽനിന്ന് 11 കോടിയിലേറെ നേടി.
വിദേശങ്ങളിൽ എറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 12 കോടിയോളമാണ് നേടിയത്.
