മിൽമ ഇനി വിദേശ രാജ്യങ്ങളിലേക്ക്

മിൽമ ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കയറ്റുമതി വിപുലീകരിക്കുന്നു

Update: 2025-11-05 10:14 GMT

മിൽമ വിദേശ രാജ്യങ്ങളിലേക്ക്  കയറ്റുമതി വ്യാപിപ്പിക്കുന്നു.  വിദേശ വിപണി വിപുലീകരിക്കുന്നതിനായി ഓസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും  ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. ഇതിനായി ധരണാപത്രത്തിൽ ഒപ്പു വെച്ചു. ഇരുരാജ്യങ്ങളിലേക്കും ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  ആർജി ഫുഡ്സ്, മിഡ്നൈറ്റ്സൺ ഗ്ലോബൽ എന്നീ  കമ്പനികളുമായി ആണ്  ധാരണാപത്രം ഒപ്പുവെച്ചത്.

കയറ്റുമതി മിൽമയുടെ വരുമാനം ഉയർത്തും. 2024-25ൽ 4237 കോടി രൂപയായിരുന്നു മിൽമയുടെ വരുമാനം. 2023-24ൽ 4346 കോടി രൂപയായിരുന്നു വരുമാനം. 2030ഓടെ വരുമാനം 10000 കോടി രൂപയിൽ എത്തിക്കുകയാണ് ലക്ഷ്യം. മിൽമയുടെ മലബാർ യൂണിയനാണ് ഏറ്റവും കൂടുതൽ വരുമാനം സംഭാവന ചെയ്തത്. 1622 കോടി രൂപയാണ് സംഭാവന. തിരുവനന്തപുരം യൂണിയൻ 1269 കോടി രൂപയാണ് നേടിയത്. 

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മിൽമ പാലിൻ്റെ വില കൂടുമെന്നാണ്  സൂചന. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ വില വർധിപ്പിക്കുമെന്ന ് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ യൂണിയനുകൾ വ്യത്യസ്ത ശുപാർശ നൽകിയതിനാൽ വില വർധന സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലിറ്ററിന് ആറു രൂപ വരെ വർധിക്കാം എന്നാണ് സൂചന.

Tags:    

Similar News