പോലീസ് സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍
- അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനും ഇനിമുതൽ പണം നൽകണം
- ജാഥാ നടത്താൻ 2000 രൂപ- 10000 രൂപ വരെ
ഇനി സൌജന്യമില്ല. ഫീസ് കൊടുക്കണം. കേരളത്തിലെ പൊലീസിന്‍റെ പല സേവനങ്ങളും സൌജന്യമായി നല്കിയിരുന്നു. ഫീസ് നല്കി വാങ്ങിയിരുന്ന സേവനങ്ങളുടെ നിരക്കു കൂട്ടുകയും ചെയ്തു. ഈ നിരക്കു വർധനയും ഫീസ് ഈടാക്കലും ഒക്ടോബർ 10 മുതല്‍ നിലവില്‍ വന്നതായി ആഭ്യന്തര വകുപ്പ് ഉത്തരവ് പറയുന്നു.
വാഹനാപകട കേസുകളിലെ പ്രഥമ വിവര റിപ്പോർട്ട് , ജനറൽഡയറി, വൂണ്ട് സർട്ടിഫിക്കറ്റ് ,എഫ്ഐആറിന്‍റെ പകര്‍പ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ്, വാഹനത്തിന്റെ ജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്, തുടങ്ങിയവയെല്ലാം ഇൻഷുറൻസ് കമ്പനികൾക്കു സൗജന്യമായാണ് നല്കിവന്നിരുന്നത്. ഇനിമുതൽ 50 രൂപ വീതം ഫീസ് നൽകണം.
വീട്, ഫ്ലാറ്റ് വാടകയ്ക്കെടുക്കാനും ജോലിയിൽ പ്രവേശിക്കാനും
ഒരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന (എന്‍ഐഒ) സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 രുപയിൽനിന്നും 610 രൂപയായി ഉയർത്തിയിട്ടുണ്ട്. മതപരമോ രാഷ്ട്രീയമോ ആയ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നതിന് പോലീസ് സ്റ്റേഷൻ പരിധിയില്‍ 2000 രൂപയും സബ്ഡിവിഷൻ പരിധിയില് 4000 രൂപയും ജില്ലയില്‍ 10,000 രൂപയുമാണ് ഇനിമുതൽ നൽകേണ്ടത്.
കേരളാസർക്കാരിനുവേണ്ടിയല്ലാത്ത സിവിൽ ,ക്രൈം കേസുകളിൽ ഡോക്യുമെൻറ് വെരിഫിക്കേഷനുവേണ്ടി ഈടാക്കുന്ന ഫീസ് നിരക്കുകളും വർധിപ്പിച്ചു . നിലവിൽ 11025 രൂപയായിരുന്നത് 12,130രൂപയായ് വർദ്ധിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ളിക് ലൈബ്രററി, ശാസ്ത്ര സംഘടനകള്‍ തുടങ്ങിയവയ്ക്ക് ഫീസ് ഇളവ് നല്കിയിട്ടുണ്ട്.
എമിഗ്രേഷൻ സംബന്ധമായ ഫിംഗർ പ്രിന്റ് അറ്റസ്സ്റ്റേഷന് ഇനിമുതൽ 1220 രൂപ ഫീസ് നൽകണം.
15 ദിവസം വരെയുള്ള മൈക്ക് ലൈസൻസിന് 365 രൂപയും വാഹനത്തിൽ മൈക്ക് കെട്ടി അഞ്ചു ദിവസത്തേക്ക് അനൗൺസ്‌മെന്റ് ചെയ്യുന്നതിന് 60 രൂപയുമാണ് ഈടാക്കുക. സംസ്ഥാനമൊട്ടാകെ വെഹിക്കിൾ അനൗൺസ്‌മെന്റ് ചെയ്യുന്നതിനായി അഞ്ചു ദിവസത്തേക്ക് 6070 രൂപയാണ് ഫീസ്. .ബാങ്ക് പണമിടപാടുകൾക്ക് എസ്കോർട് പോകുന്നതിനു നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിൽ 1.85 ശതമാനം വർദ്ധന വരുത്തിയിട്ടുണ്ട്.
സിനിമാ ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷൻ ഉപയോഗിക്കണമെങ്കില്‍ 12,130 രൂപ ദിവസ വാടകയും പോലീസ് ഡോഗ് സ്‌ക്വാഡ്ൽ നിന്നും നായയുടെ സേവനം ലഭിക്കണമെങ്കിൽ പ്രത്യേക നിബന്ധനകളോടെ 7280 രൂപയും നൽകണം. വയർലെസ്സ് സെറ്റ് ന് 2425 രൂപയാണ് വാടക.
വിവിധ ആവശ്യങ്ങൾക്കായി 30 ലധികം സീറ്റിങ് കപ്പാസിറ്റിയുള്ള പോലീസ് ബസിന് 50 കിലോമീറ്റർ അഥവാ ആറു മണിക്കൂർ വാടക നിരക്കായ 5515 രൂപയിൽ നിന്നും 6070 രൂപയായും അഡിഷണൽ കിലോമീറ്ററിന് ന് 40 രൂപയിൽ നിന്ന് 45 രൂപയായും വർധിപ്പിച്ചു. അധികമായി വരുന്ന മണിക്കൂറിന് 220 രൂപ എന്നത് 245 രൂപയായിഉയർത്തിയിട്ടുണ്ട്. ഡീറ്റെൻഷൻ ചാർജ് 1325 രൂപയിൽ നിന്ന് 1460 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.ജീപ്പ്,ആംബുലൻസ് എന്നിവയുടെ വാടക നിരക്കിലും വർദ്ധനവുണ്ട്.
പോലീസ് കാറിന്റെയും ജീപ്പിന്റേയും സേവനം 50 കിലോമീറ്റർ അല്ലെങ്കിൽ ആറു മണിക്കൂറിനായി നിലവിലെ വാടക നിരക്ക് 1105 രൂപയിൽ നിന്നും 1220 രൂപയായും അഡിഷണൽ കിലോമീറ്ററിന് ചാർജ് 25 രൂപയിൽ നിന്ന് 30 രൂപയായും അധികമണിക്കൂറിന് 170 രൂപയിൽ നിന്ന് 190 രൂപയായും ഡീറ്റെൻഷൻ ചാർജ് 775 രൂപയിൽ നിന്ന് 855 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. എയർ കണ്ടീഷന്‍ഡ് കാർ, ജീപ്പ് എന്നിവയ്ക്ക് പുതുക്കിയ നിരക്കിൽ നിന്നും പത്തു ശതമാനം അധികം നൽകണം.
പോലീസ് ആംബുലൻസിന്റെ വാടക നിരക്ക് കിലോമീറ്റർ അഥവാ ആറു മണിക്കൂറിനായി നിലവിലെ നിരക്കായ 2205 രൂപയിൽ നിന്നും 2425 രൂപയായും അഡിഷണൽ കിലോമീറ്റർ നിരക്ക് 30 രൂപയിൽ നിന്ന് 35 രൂപയായും അധികമണിക്കൂറിന് 220 രൂപയിൽ നിന്ന് 245 രൂപയായുംവർധിപ്പിച്ചു .
കൂടുതല്‍ വിവരങ്ങള്‍, സർക്കാർ ഉത്തരവിൻറെ പകർപ്പ് എന്നിവ കേരള സർക്കാർഡോക്യുമെന്റ് പോർട്ടലില്‍നിന്നും ലഭിക്കും.
