ശബരിമല: 10 ദിവസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് അഞ്ച് കോടി വരുമാനം

  • ഒരു ദിവസം കെസ്ആര്‍ടിസി യുടെ വരുമാനം 50 ലക്ഷം രൂപയാണ്
  • 137 ബസുകളാണ് നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി കെസ്ആര്‍ടിസി ഉപയോഗിക്കുന്നത്

Update: 2023-11-29 06:53 GMT

മണ്ഡലകാലം ആരംഭിച്ച് ആദൃ പത്തു ദിവസം കഴിയുമ്പോള്‍ നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസില്‍ കെസ്ആര്‍ടിസി വരുമാനം അഞ്ചുകോടിയില്‍ അധികമായി. ഒരു ദിവസം കെസ്ആര്‍ടിസി യുടെ വരുമാനം 50 ലക്ഷം രൂപയാണ്. ഭക്തരുടെ തിരക്ക് കുറഞ്ഞ ദിവസം മാത്രം വരുമാനം 47 ലക്ഷം രൂപയാണ്.

നിലവില്‍ ആകെ 137 ബസുകളാണ് നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി കെസ്ആര്‍ടിസി ഉപയോഗിക്കുന്നത്. കൂടാതെ പമ്പയില്‍ നിന്ന് സംസ്ഥാനത്തെ വിവിധ കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് 29 ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തുന്നു. പമ്പയില്‍ നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുകളായ കോയമ്പത്തുര്‍,പഴനി, തെങ്കാശി എന്നിവയും കെസ്ആര്‍ടിസി തുടങ്ങിയിട്ടുണ്ട്.

പമ്പ-നിലയ്ക്കല്‍ എസി ബസില്‍ 80 രൂപയും നോണ്‍ എസി ബസില്‍ 50 രൂപയുമാണ് നിരക്ക്. കൂടാതെ വിവിധ കെഎസ്ആര്‍ടിസി സ്‌റ്റേഷനുകളില്‍നിന്ന് ഇപ്പോള്‍ 250 തോളം സര്‍വീസുകള്‍ പമ്പയില്‍ എത്തുന്നുണ്ട്. വരും ദിവസങ്ങളിലെ തിരക്കിനനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്തും.  എന്നാല്‍ കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനത്തില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഇപ്രാവശ്യം പമ്പ -നിലക്കല്‍ റൂട്ടില്‍ കണ്ടക്ടറില്ലാത്ത സര്‍വീസ് വേണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ, ഗുരുവായൂർ, തിരുവനന്തപുരം, ഓച്ചിറ, കരുനാഗപ്പള്ളി, കോട്ടയം, എറണാകുളം, കുമളി, പുനലൂർ, അടൂർ,എരുമേലി, പത്തനംതിട്ട, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കാണ് ദീർഘദൂര സർവീസ് പ്രധാനമായും കെസ്ആര്‍ടിസി നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യം ഉണ്ട്. ഏറ്റവും കൂടുതൽ ബസ് ചെങ്ങന്നൂർ ഡിപ്പോയിലാണ്  5 മിനിറ്റിൽ ഒരു ബസ് എന്നതാണ് കണക്ക്.

See Also : ബെംഗളൂരു ശബരിമല ബസ് സര്‍വീസുകള്‍ ഡിസംബര്‍ 1 മുതല്‍

Tags:    

Similar News