മെഡിക്കൽ ഷോപ്പ് തുടങ്ങാം; ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ

  • പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപ നൽകും
  • മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി
  • പദ്ധതിയുടെ 80 ശതമാനമാണ് വായ്പ നൽകുക

Update: 2024-03-14 07:48 GMT

ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്ത് ദേശീയ ചെറുകിട വ്യവസായ ബാങ്ക്(സിഡ്ബി).

ഈടില്ലാതെ 5 ലക്ഷം രൂപയാണ് വായ്പ നൽകുക.

പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും നൽകും.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ വിതരണം ചെയ്യുന്ന ജൻഔഷധി മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നത് കൊണ്ടാണ് പ്രത്യേക വായ്പകൾ അനുവദിക്കുന്നത്.

രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 2026 മാർച്ച് 31-നകം രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ് കേന്ദ്ര  സർക്കാർ ലക്ഷ്യം.

പദ്ധതിയുടെ 80 ശതമാനമാണ് വായ്പ നൽകുക. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.

ആറുമാസത്തെ മൊറട്ടോറിയം നൽകും.

മരുന്ന് സ്റ്റോക്ക് വാങ്ങാനാണ് രണ്ട് ലക്ഷം രൂപ വായ്പ നൽകുക.

വായ്പ ലഭിക്കാനായി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റ്‌ : jak-prayaasloans.sidbi.in .

അപേക്ഷ സമർപ്പിക്കാനായി എംഎസ്എംഎ ഉദ്യം രജിസ്ട്രേഷനും ആവശ്യമാണ്. janaushadhi.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം തുടങ്ങാൻ അപേക്ഷ സമർപ്പിക്കേണ്ടത്. 

Tags:    

Similar News