വേഗത പരിധി; റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍

  • പിരിഞ്ഞ് കിട്ടേണ്ടിയിരുന്നത് 7 കോടി രൂപ

Update: 2023-07-06 05:45 GMT

ഈ മാസം 31 നുള്ളില്‍ സംസ്ഥാനത്തെ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. റോഡുകളിലെ പുനര്‍ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

സംസ്ഥാനത്തെ നിരത്തുകളില്‍ എഐ ക്യാമറ മിഴിതുറന്നിട്ട് ഒരുമാസം പിന്നിടുമ്പോള്‍ 20,42,542 ഗതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 81,78,000 രൂപ പിഴയിനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞു കിട്ടിയതായും അദ്ദേഹം അറിയിച്ചു.

പിഴയിടുന്ന നിയമലംഘനങ്ങള്‍ക്ക് ചലാന്‍ അയക്കുന്നതിന്റെ വേഗത കുറവായതിനാല്‍ പിഴ മുഴുവനായും ഈടാക്കാനായില്ല. ഏഴ് കോടിയിലേറെ രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. ചലാന്‍ അയക്കുന്നതിന്റെ വേഗം കൂട്ടാന്‍ കെല്‍ട്രോണിനോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പിടികൂടുന്നതിനായി എഐ സോഫ്റ്റ് വെയറിലേക്ക് വാഹന വിവരങ്ങള്‍ ചേര്‍ക്കാനും തീരുമാനമായി.

വിവിധതരത്തില്‍പ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് മനസ്സിലാകുന്ന വിധം തയ്യാറാക്കേണ്ടതെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ നിരത്തുകളിലെ നോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഉന്നതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, എന്‍എച്ച്എഐ കേരള റീജ്യണല്‍ ഓഫീസര്‍ ബി എല്‍ മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ടിപി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിആര്‍ വിനോദ്, ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Tags:    

Similar News