പാചക വാതക വില 100 രൂപ കുറച്ചു
- വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി
- സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും
അന്താരാഷ്ട്ര വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് വില കുറച്ച വിവരം അറിയിച്ചത്.
ഇത് രാജ്യത്തിലുടനീളമുള്ള ദശലക്ഷകണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''ഈ തീരുമാനം സ്ത്രീകൾക്ക് പ്രയോജനമാകുമെന്നും, പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമാണെന്നും'' പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806 രൂപയായി.
