കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് കൺവെൻഷനുമായി ടൈകോൺ

ടൈകോൺ 2025 സംരഭക കൺവെൻഷൻ നവംബറിൽ

Update: 2025-10-24 10:06 GMT

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകത്ത് നടക്കും. ‘സെലിബ്രേറ്റിംഗ് ഓൺട്രപ്രണർഷിപ്പ്’ എന്നതാണ് പ്രമേയം. രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളും മാനേജ്മൻ്റ് വിദഗ്ധരും നിക്ഷേപകരും സമ്മേളനത്തിൽ പങ്കെടുക്കും. സംരംഭകർക്കും, സ്റ്റാർട്ടപ്പുകൾക്കും പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്‌വർക്കിങ്ങ് എന്നിവക്ക് വഴിയൊരുങ്ങും.ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാൻ ടൈകോൺ കേരള 2025 ലക്ഷ്യമിടുന്നതായി ടൈകേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.

വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് ഈ വർഷത്തെ ടൈക്കോൺ പ്രാധാന്യം നൽകും. https://events.tie.org/TiEconKerala2025 , https://kerala.tie.org , info@tiekerala.org എന്ന വെബ്സൈറ്റിലൂടെയോ 70258 88872 എന്നീ നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാം.

രണ്ട് ദിവസത്തെ സമ്മേളനത്തിൽ, പ്രഭാഷണങ്ങൾക്കും പാനൽ ചർച്ചകൾക്കും പുറമെ റൗണ്ട് ടേബിൾ മീറ്റിങ്ങുകൾ, നിക്ഷേപക സെഷനുകൾ, മൈ സ്റ്റോറി, ക്യാപിറ്റൽ കഫേ, സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റ് ഇവന്റ് എന്നിവയും ഉൾപ്പെടും. പിച്ച്ബേയാണ് സംരംഭക സമ്മേളനത്തിന്റെ പ്രധാന ആകർഷണം. ഐബിഎസ് ഗ്രൂ പ്പ്സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്,സിന്തൈറ്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ് മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് എം മീരാൻ എം എൻ ഹോൾഡിംഗ്സ് ചെയർമാൻ അജിത് മൂപ്പൻനെസ്റ്റ് ഡിജിറ്റൽ സിഇഒ നസ്നീൻ ജഹാംഗീർ  എന്നിവരുടെ നേതൃത്വത്തിലുള്ള  ജൂറിക്ക് മുന്നിൽ പുതിയ സംരംഭകർക്ക് അവരുടെ നൂതന ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

പ്രഭാഷകർ ആരൊക്കെ?

ഇന്ത്യയിലെ മുൻനിര എഫ്എംസിജി ബ്രാൻഡായ കവിൻ കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ സികെ രംഗനാഥൻ, മുൻ മിസ് ഇന്ത്യ യൂണിവേഴ്സും സിനിമ താരവുമായ ഗുൽ പനാഗ്, ബ്ലോക്ക്ചെയിൻ സംരംഭ രംഗത്തെ ചാൻസ് റിവറിന്റെ സ്ഥാപകനും സിഇഒയുമായ നിതിൻ ഈപ്പൻ ഇന്ത്യയിൽ ജീനോമിക്സ് രംഗത്തെ പ്രധാന പങ്ക് വഹിച്ച മെഡ്ജിനോമിൻ്റെ സ്ഥാപക ചെയർമാനും, സൈജീനോം ലാബ്‌സിൻ്റെ സിഇഒയുമായ സാം സന്തോഷ് എന്നിവർ  മുഖ്യ പ്രഭാഷകരാകും.

റീസൈക്കിളിന്റെ സ്ഥാപകനും സിഇഒയുമായ അഭയ് ദേശ് പാണ്ഡെ,ഔട്ട്‌ലയർ മാർക്കറ്റർ അഡ്വൈസറായ പ്രവീൺ ശേഖർ, മാജിക് ടൂർസ് ഓഫ് ഇന്ത്യ സ്ഥാപക ദീപ കൃഷ്ണൻ, അൺലിമിറ്റ്സിൻ്റെ സിഇഒയും സ്ഥാപകനുമായ സജിത് അൻസാർ, ടെസ്സറാക്റ്റ് കൺസൾട്ടിംഗ് സിഇഒ ശങ്കർ കൃഷ്ണൻ, ബന്ധൻ ബാങ്കിന്റെയും റെപ്രോ ഇന്ത്യയുടെയും ബോർഡ് അംഗം ദിവ്യ കൃഷ്ണൻ, ബർഗർ കിംഗ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് സിസിലി തോമസ് തുടങ്ങിയ പ്രമുഖർ പ്രധാന സെഷനുകളിൽ സംസാരിക്കും.

Tags:    

Similar News