ട്രേഡുകള്‍ തല്‍ക്ഷണം ട്രാക് ചെയ്യാൻ അപ്സ്റ്റോക് -ട്രേഡിങ്ങ് വ്യൂ സഹകരണം
എല്ലാ ഉപഭോക്താക്കള്‍ക്കും ഡെസ്ക്ടോപില്‍ ട്രേഡിങ് വ്യൂ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും. ചാര്‍ട്ടിങ് ടൂളുകള്‍, സൂചനകള്‍, മള്‍ട്ടി ചാര്‍ട്ട് വ്യൂ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക് 30 ദശലക്ഷത്തിലേറെ പേര്‍ ഉപയോഗിക്കുന്ന ആഗോള ചാര്‍ട്ടിങ് സംവിധാനമായ ട്രേഡിങ്ങ് വ്യൂവുമായി സഹകരിക്കും. എന്‍എസ്ഇ, ബിഎസ്ഇ, എംസിഎക്സ് എന്നിവയിലെ തങ്ങളുടെ ട്രേഡുകള്‍ തല്‍ക്ഷണം ട്രാക് ചെയ്യാനും വിശകലനം നടത്താനും നടപ്പാക്കാനുമെല്ലാം ഈ സഹകരണം അപ്സ്റ്റോക് ഉപഭോക്താക്കളെ സഹായിക്കും.
എല്ലാ ഉപഭോക്താക്കള്‍ക്കും ഡെസ്ക്ടോപില്‍ ട്രേഡിങ് വ്യൂ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും. ചാര്‍ട്ടിങ് ടൂളുകള്‍, സൂചനകള്‍, മള്‍ട്ടി ചാര്‍ട്ട് വ്യൂ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
തുടര്‍ച്ചയായി പുതുമകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ട്രേഡിങ്വ്യൂവുമായുള്ള സഹകരണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അപ്സ്റ്റോക് സഹ സ്ഥാപകന്‍ ശ്രീനി വിശ്വനാഥ്പറഞ്ഞു.