ആമസോണ്‍ മ്യൂസിക് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു

  • ആമസോണ്‍ പ്രൈമിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു
  • കമ്പനിയുടെ ആവശ്യങ്ങള്‍ നിരീക്ഷിച്ചശേഷമുള്ള നടപടി

Update: 2023-11-09 05:21 GMT

ആമസോണ്‍ അതിന്റെ മ്യൂസിക് ഡിവിഷനിലെ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു. ഇത് റീട്ടെയില്‍ ഭീമന്റെ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും ഗാനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ സ്റ്റോര്‍ ഫ്രണ്ടും ഉള്‍ക്കൊള്ളുന്നു. ചെലവുവെട്ടിക്കുറക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് കരുതുന്നു.  ടാര്‍ഗറ്റുചെയ്ത ജോലികള്‍ ആമസോണ്‍ മ്യൂസിക്കിന്റെ എഡിറ്റോറിയല്‍, ഓഡിയോ ഉള്ളടക്ക ടീമിലാണ്. എത്ര തസ്തികകളെ ഈ നടപടി ബാധിക്കുമെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല.

എന്നാല്ർ മ്യൂസിക് ഡിവിഷനിലെ വെട്ടിക്കുറയ്ക്കുലുകള്‍ മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്ക് പ്രവർത്തനം കേന്ദ്രീകരിക്കുന്നതിനുള്ള ആമസോണിന്‍റെ നീക്കത്തെ സൂചിപ്പിക്കുന്നു. അത് പ്രൈം വീഡിയോ ആണെന്ന് വിലയിരുത്തപ്പെടുന്നു. ''പ്രൈം അംഗങ്ങള്‍ക്കായി എക്സ്‌ക്ലൂസീവ് ഉള്ളടക്കത്തില്‍ നിക്ഷേപം തുടരുന്നതിനാല്‍ പ്രൈം വീഡിയോ വലിയതും ലാഭകരവുമായ  ബിസിനസ് ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്,'' സിഇഒ ആന്‍ഡി ജാസി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ആമസോണ്‍ അതിന്റെ എക്കാലത്തെയും വലിയ കോര്‍പ്പറേറ്റ് ജോലി വെട്ടിക്കുറയ്ക്കല്‍ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. അത് കമ്പനിയിലുടനീളം 27,000 സ്ഥാനങ്ങളെ ബാധിച്ചു. ആമസോണ്‍ മ്യൂസിക്കിലെ വെട്ടിക്കുറവുകള്‍ ഒക്ടോബറിലാണ് ആരംഭിച്ചത്. ഡിവിഷന്‍ കമ്മ്യൂണിക്കേഷന്‍ റോളുകള്‍ ഒഴിവാക്കി, മുമ്പത്തെ പിരിച്ചുവിടലുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കുറിയെന്നാണ് പൊതുവേ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എല്ലാ ബിസിനസുകളെയും പോലെ കമ്പനിയിലെ ആവശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ക്കും ഒപ്പം ബിസിനസുകളുടെ ദീര്‍ഘകാല നിലനില്‍പ്പിനും മികവിനും വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം കമ്പനി ആമസോണ്‍ മ്യൂസിക്കില്‍ നിക്ഷേപിക്കുന്നത് തുടരും.

Tags:    

Similar News