ഡിടിഡിസി മലേഷ്യന്‍ വിപണിയിലേക്ക്

  • തെക്കുകിഴക്കന്‍ ഏഷ്യയിലെ സാന്നിധ്യം ഡിടിഡിസി ശക്തിപ്പെടുത്തുന്നു
  • പ്രബലമായ ഇന്ത്യന്‍ സമൂഹം മലേഷ്യയിലുള്ളതും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും
  • മികച്ച വളര്‍ച്ചാ സാധ്യത പ്രകടിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയാണ് മലേഷ്യയിലേത്

Update: 2024-01-31 09:24 GMT

എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിടിഡിസി മലേഷ്യന്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഡിറ്റിഡിസി ഗ്ലോബല്‍ എക്‌സ്പ്രസ് പിടിഇ ലിമിറ്റഡ് വഴി ക്വാലാലംപൂരില്‍ അവര്‍ ഓഫീസ് തുറന്നിട്ടിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തിന്നതിന്റെ ഭാഗമായുള്ള കമ്പനിയുടെ നടപടിയാണിത്.

പുതുതായി സ്ഥാപിതമായ ഈ ഓഫീസ്, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ട്രാന്‍സ്-ഷിപ്പ്മെന്റ് ഉറപ്പാക്കുന്നു. കമ്പനിയുടെ ആഗോള കാല്‍പ്പാടുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നനടപടികളുടെ ഭാഗമാണിതെന്ന് ഡിടിഡിസി പ്രസ്താവനയില്‍ പറഞ്ഞു.

സിംഗപ്പൂരിലും ഓസ്ട്രേലിയയിലും ഡിടിഡിസി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അതിര്‍ത്തി കടന്നുള്ള ലോജിസ്റ്റിക്സിലെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി കമ്പനി കഴിഞ്ഞ വര്‍ഷം അരാമെക്‌സുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

ഇന്ത്യയുമായി ആരോഗ്യകരമായ ഇറക്കുമതി, കയറ്റുമതി ബന്ധമാണ് മലേഷ്യ പങ്കിടുന്നത്. കൂടാതെ ഒരു പ്രബലമായ ഇന്ത്യന്‍ വംശജര്‍ അവിടെയുണ്ടെന്നും കമ്പനി പറയുന്നു.

പുതുതായി സ്ഥാപിതമായ ഓഫീസ് മലേഷ്യയിലെ പ്രാദേശിക ഡെലിവറികള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ഇന്ത്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും പുറത്തേക്കും കയറ്റുമതി, ഇറക്കുമതി സേവനങ്ങള്‍ നല്‍കും.

'മലേഷ്യയിലെ വിപുലീകരണം ഈ മേഖലയിലെ ഞങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ഞങ്ങളുടെ ആഗോള ശൃംഖലയിലേക്ക്, പ്രത്യേകിച്ച് ഇന്ത്യ, ഓസ്ട്രേലിയ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് തടസ്സമില്ലാത്ത ഷിപ്പിംഗ് നല്‍കുകയും ചെയ്യും,' ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡിന്റെ സ്ഥാപകനും സിഎംഡിയുമായ സുഭാശിഷ് ചക്രവര്‍ത്തി പറഞ്ഞു.

മലേഷ്യ അതിന്റെ സമ്പദ്വ്യവസ്ഥ 1.2 ട്രില്യണ്‍ യുഎസ് ഡോളറില്‍ ശക്തമായ വളര്‍ച്ചാ സാധ്യത പ്രകടിപ്പിക്കുന്നു. ഇത് പ്രാദേശിക ഉല്‍പാദനത്തിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ 20 ബില്യണ്‍ ഡോളറാണ്. 2026 ഓടെ ഇത് 25 ബില്യണ്‍ ഡോളറായി ഉയരും, 'മലേഷ്യയിലെ ഞങ്ങളുടെ വിപുലീകരണം ഈ അവസരം മുതലാക്കാനാണ് ലക്ഷ്യമിടുന്നത്,' ചക്രവര്‍ത്തി പറഞ്ഞു.

ഡിടിഡിസിക്ക് 16,000-ലധികം ഫിസിക്കല്‍ കസ്റ്റമര്‍ ആക്സസ് പോയിന്റുകളുണ്ട്, കൂടാതെ കമ്പനിയുടെ കണക്കനുസരിച്ച് 220+ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഗോളതലത്തില്‍ എത്തിച്ചേരാനുള്ള അവസരവുമുണ്ട്.

Tags:    

Similar News