പാക്കിസ്ഥാന് സഹായ ഹസ്തം നീട്ടി ഐഎംഎഫ്

  • സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ സഹായിക്കാന്‍ ഫണ്ട് തയ്യാറാണെന്ന് ഐഎംഎഫ് അറിയിച്ചു
  • ഐഎംഎഫ് യോഗങ്ങളില്‍ പങ്കെടുക്കാനും അവരുമായി ചര്‍ച്ചകള്‍ നടത്താനും പാകിസ്ഥാന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അമേരിക്കയിലാണ്.
  • കഴിഞ്ഞ ജൂലൈയില്‍ മൂന്ന ബില്യണ്‍ ഡോളറിന്റെ സഹായം പാക്കിസ്ഥാന് നല്‍കിയിരുന്നു

Update: 2024-04-19 10:11 GMT

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കുന്നതിനും പാക്കിസ്ഥാന് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പണമില്ലാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടനുള്ള പദ്ധതിക്ക് രാജ്ം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി ഐഎംഎഫിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക സ്പ്രിംഗ് മീറ്റിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ പത്ത് മാസമായി സാമ്പത്തിക സഹായ പദ്ധതി ഐഎംഎഫ് നടപ്പിലാക്കി വരുന്നുണ്ട്. ഇത് ഒരു പരിധി വരെ രാജ്യത്തിന്റെ പ്രാധാന സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാക്രോ ഇക്കണോമിക് സ്ഥിരത കാത്തു സൂക്ഷിക്കുക എന്നതാണ് പ്രധാനം. മുന്‍കാലങ്ങളിലെ പ്രധാന വെല്ലുവിളികളിലൊന്നായ റവന്യൂ സ്ഥിതി മെച്ചപ്പെടുത്തി ബജറ്റ് കമ്മിയുടെ തോത് കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ധനപരമായ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്.

ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കരമാണ് മറ്റൊന്ന്. ഏറെ കാലമായി നിലനില്‍ക്കുന്ന മുന്‍ഗണനാ വിഭാഗമാണിത്. മറ്റൊന്ന് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ്. വലിയ സാധ്യതകളുള്ള സമ്പദ് വ്യവസ്ഥായാണ് പാക്കിസ്ഥാനെന്നാണ് ഐഎംഎഫിന്റെ അഭിപ്രായം.

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, എന്നതിനൊപ്പം കയറ്റുമതിക്കും പാക്കിസ്ഥാനെ വലിയതോതില്‍ സഹായിക്കാനാകും. അതിനാല്‍ ഈ മേഖലകളില്‍ സഹായിക്കാന്‍ ഐഎംഎഫ് തയ്യാറാണെന്നാണ് അസൂര്‍ പറയുന്നത്. പ്രോഗ്രാമിന്റെ വലിപ്പത്തേക്കാള്‍ പരിഷ്‌കരണ പാക്കേജാണ് ഇപ്പോള്‍ അത്യാവശ്യമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.


Tags:    

Similar News