വെറും 5,000 രൂപ മതി: ജപ്പാനിൽ സ്ഥിരതാമസത്തിന് അപേക്ഷ നൽകാം

ഏകദേശം 5000 രൂപ ചെലവിൽ ജപ്പാനിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം

Update: 2025-10-13 03:14 GMT

ലോകമെമ്പാടുമുള്ള യാത്രക്കാരുടെ എല്ലാം വിസ നിരക്കുകൾ കുത്തനെ ഉയർത്തുകയാണ് യുഎസ്. മിക്ക രാജ്യങ്ങളും പിആർ ആപ്ലിക്കേഷൻ നിരക്കുകളും വിസ നിരക്കുകളും ഉൾപ്പെടെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യാക്കാർക്ക് ഇപ്പോൾ പിആർ ആപ്ലിക്കേഷന് ഏകദേശം 5,000 രൂപ മാത്രം ചെലവ് വരുന്ന ഒരു രാജ്യമുണ്ട്. ജപ്പാൻ..

ആകർഷകമായ വിസ നടപടിക്രമങ്ങൾ. ജപ്പാൻ്റെ ഈ ഓഫറിന് പിന്നിൽ ഒരു കാരണമുണ്ട്. ജനസംഖ്യയിൽ കൂടുതൽ ആളുകൾക്കും അവിടെ പ്രായമാവുകയാണ്. ജോലി ചെയ്യാൻ തൊഴിലാളികളെ കിട്ടുന്നുമില്ല. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധ തൊഴിലാളികൾക്കും ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സാധ്യതകളുടെ വാതിൽ തുറന്നിടുകയാണ്  രാജ്യം.പിആർ നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. ടെക്നോളജി, എൻജിനിയറിങ് മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.

വിസ പുതുക്കലിനുള്ള ഇളവുകൾ, കർശനമല്ലാത്ത തൊഴിൽ നിയമങ്ങൾ എന്നിവയെല്ലാം  ജപ്പാൻ്റെ ആകർഷണങ്ങളാണ്. എന്നാൽ പിആർ സ്റ്റാറ്റസ് നിലനിൽക്കണമെങ്കിൽ ഒരോ വർഷവും  ആറു മാസത്തിൽ കൂടുതൽ ആ രാജ്യത്ത് താമസിച്ചിരിക്കണം. അതുപോലെ നികുതി നിയമങ്ങൾ കർശനമാണ്. 

 നിബന്ധനകൾ ഇങ്ങനെ

കുറഞ്ഞത് 10 വർഷം ജപ്പാനിൽ സ്ഥിരമായി താമസിക്കുന്നവർ, അല്ലെങ്കിൽ വർക്ക് വിസയിലോ ഫാമിലി വിസയിലോ കുറഞ്ഞത് 5 വർഷമെങ്കിലും ജപ്പാനിലുള്ളവർ എന്നിവർക്ക് വിസക്കായി അപേക്ഷിക്കാം.  യോഗ്യരായവർക്ക് ഈ സമയപരിധി കുറയ്ക്കുന്ന ഓപ്ഷനുകളുമുണ്ട്.

പോയിൻ്റ് അധിഷ്ഠിത സംവിധാനം ഉപയോഗപ്പെടുത്താം

വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് 70 പോയിൻ്റുകൾ നേടിയിട്ടുള്ള അപേക്ഷകർ മൂന്ന് വർഷമായി ജപ്പാനിൽ സ്ഥിരമായി താമസിക്കുന്നവരാണെങ്കിൽ പിആർ ലഭിക്കാൻ എളുപ്പമാണ്. അതേസമയം 80 പോയിൻ്റുകൾ നേടിയിട്ടുള്ളവർക്ക് ഒരു വർഷം മതിയാകും.‌ജാപ്പനീസ് പൗരൻമാരെ വിവാ​ഹം കഴിക്കുന്നവ‍ർക്കും ജപ്പാൻ സ്വദേശികളുടെ മക്കൾക്കുമൊക്കെ ഇളവുകളോടെ വിസ ആനുകൂല്യങ്ങൾ ലഭ്യമാണ്.

വേണ്ട രേഖകൾ എന്തൊക്കെ?

വാലിഡായ പാസ്പോ‍ർട്ട്, റെസിഡൻസ് കാ‍ർഡ്, വരുമാനം തെളിയിക്കുന്ന രേഖകൾ, പെൻഷൻ, ആരോ​ഗ്യ ഇൻഷുറൻസ് സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ ഒരു ജപ്പാൻ പൗരൻ്റെ അല്ലെങ്കിൽ ജപ്പാനിൽ സ്ഥിരതാമസമുള്ളയാളുടെ ​ഗ്യാരൻ്റി ലെറ്റ‍ർ എന്നിവ സഹിതം അപേക്ഷ നൽകാം. ജാപ്പനീസ് അല്ലാത്ത വിദേശ ഭാഷ ഡോക്യുമെൻ്റുകളുടെയെല്ലാം ജാപ്പനീസ് പരിഭാഷയും  അപേക്ഷയോടൊപ്പം സമ‍ർപ്പിക്കേണ്ടതുണ്ട്.

Tags:    

Similar News