ലൂവ്ര് മ്യൂസിയം; ഇവിടുത്തെ മോണാലിസ പെയിൻ്റിങ്ങിൻ്റെ മൂല്യം എത്ര?
Luvre Museum :മോണാലിസ പെയിൻ്റിങ്ങിന് മാത്രം മൂല്യം 8,796 കോടി രൂപ
Mona Lisa Painting Value:മോണാലിസ പോലുള്ള പ്രശസ്തമായ പെയിൻ്റിങ്ങുകൾ സൂക്ഷിച്ചിരിക്കുന്ന ലുവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ നടന്ന കവർച്ച ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന നെപ്പോളിയൻ ചക്രവർത്തിയുടെയും ഭാര്യയുടെയും അമൂല്യ രത്നാഭരണങ്ങളാണ് കളവ് പോയിരിക്കുന്നത്. 35,000 കലാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയത്തിലെ കരകൗശല വിസ്മയങ്ങളുടെ ഇന്നത്തെ മൂല്യം സഹസ്രകോടികളാണ്.
എന്നാൽ ഇവയുടെ മൊത്തം മൂല്യത്തിൻ്റെ കൃത്യമായ വിവരങ്ങളില്ല.മിക്ക ശേഖരങ്ങളുടെയും മൂല്യം വിലമതിക്കാനാകാത്തതാണ്. മോണലിസ പോലുള്ള മാസ്റ്റർപീസുകൾ അമൂല്യമായ കലാസൃഷ്ടികളാണ്. മൊണാലിസയുടെ ഇൻഷുറൻസ് മൂല്യം ഉൾപ്പെടെ കണക്കാക്കുമ്പോൾ 8700 കോടി രൂപയിലധികം മൂല്യമുണ്ടെന്നാണ് സൂചന. ഏറ്റവും ഉയർന്ന ഇൻഷുറൻസ് മൂല്യമുള്ള പെയിൻ്റിങ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് മൊണാലിസക്കാണ്. എങ്കിലും കൃത്യമായ വിപണി വിലയില്ല. ലുവ്രിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോണാലിസ പെയിൻ്റിങും കളവുപോയിരുന്നു. 1911-ൽ മ്യൂസിയം ജീവനക്കാരിൽ ഒരാൾ കടത്തിയ പെയിൻ്റിങ് പിന്നീട് കിട്ടിയത് ഇയാൾ ഇത് വിൽക്കാൻ ശ്രമിച്ചപ്പോഴാണ്. പിന്നീട് മോണലിസ വിശ്വപ്രശസ്തമായി.
87 ലക്ഷം സന്ദർശകർ
ഇപ്പോൾ ഒരു ദിവസം 30,000 സന്ദർശകരാണ് ലൂവ്ര് മ്യൂസിയം സന്ദർശിക്കുന്നത്. 2024-ൽ 87 ലക്ഷം സന്ദർശകരാണ് ഇവിടെയെത്തിയത്. 2024-ൽ 89 ലക്ഷം പേർ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്ക്. ഏകദേശം 4390 കോടി രൂപ വരെ ടിക്കറ്റ് വരുമാനം മാത്രമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഏതാണ്ട് 1750 രൂപയോളം വരും. എന്നാൽ 26 വയസ്സിന് താഴെയുള്ള ഫ്രഞ്ച് പൗരന്മാർക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റിതര വരുമാനമുൾപ്പെടെ സന്ദർശകരിൽ നിന്ന് മാത്രം ഒരു വർഷം 8,000 കോടി രൂപയ്ക്കു മുകളിൽ വരുമാനം നേടുന്ന മ്യൂസിയത്തിലാണ് അമ്പരപ്പിക്കുന്ന മോഷണം നടന്നിരിക്കുന്നത്.
