വിനോദ സഞ്ചാരികൾക്ക് പുതിയ പെയ്മൻ്റ് സംവിധാനവുമായി ബാലി
വിനോദ സഞ്ചാരികളുടെ ഡിജിറ്റൽ പെയ്മൻ്റ് പ്രോത്സാഹിപ്പിക്കു്നന സംവിധാനവുമായി ബാലി
ബാലിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ടൂറിസ്റ്റ് ട്രാവല്‍ പാക്ക് അവതരിപ്പിച്ച് ബാങ്ക് ഇന്തോനേഷ്യ. ഇന്ത്യക്കാരുള്‍പ്പെടെ ബാലിയിലെത്തുന്നവര്‍ക്ക് പണരഹിത ഇടപാടുകള്‍ എളുപ്പമാക്കാന്‍ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം സഹായകമാകും.
സന്ദര്‍ശകരെ സുഗമമായി ഡിജിറ്റല്‍ പേയ്മെന്റുകളിലേക്ക് മാറാന്‍ സഹായിക്കുന്നതിനാണ് പുതിയ ടൂറിസ്റ്റ് ട്രാവല്‍ പാക്ക് ആരംഭിച്ചത്. രാജ്യത്തുടനീളം പണരഹിത ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ബാങ്ക് ഇന്തോനേഷ്യ വ്യക്തമാക്കി.
ഒരു ഇന്തോനേഷ്യന്‍ സിം കാര്‍ഡ്, മൊബൈല്‍ ഡാറ്റ, ഒരു പ്രാദേശിക ഫോണ്‍ നമ്പര്‍, ഇ-വാലറ്റുമായി ബന്ധിപ്പിച്ച ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് പണം എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നതാണ് ടൂറിസ്റ്റ് ട്രാവല്‍ പാക്ക്. കടകള്‍, കഫേകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ സാധ്യമാക്കുന്ന ക്യുആര്‍ഐഎസ് സംവിധാനം ഉപയോഗിക്കാനും ഇത് യാത്രക്കാരെ സഹായിക്കുന്നു.വിമാനത്താവളത്തില്‍ ഒരു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്നും ടൂറിസം അതോറിറ്റി വ്യക്തമാക്കി.
ഹോട്ടല്‍ താമസത്തിനും ഷോപ്പിംഗിനും വിവിധ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാരികള്‍ക്ക് പണമടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് അറിയിച്ചു. ഇത് പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കും.
