കാലാവസ്ഥ വ്യതിയാനം: കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യം

  • കൃഷി ലാഭകരമാക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വേണമെന്നും ഐഎഫ്എഡി പ്രസിഡന്റ്

Update: 2025-07-07 09:21 GMT

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് ഐഎഫ്എഡി പ്രസിഡന്റ്. കൃഷി ലാഭകരമാക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വേണമെന്നും ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് പ്രസിഡന്റ് അല്‍വാരോ ലാരിയോ പറയുന്നു.

മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി രീതികളില്‍ പരീക്ഷിക്കുന്നുണ്ട്. അവര്‍ വിള വൈവിധ്യവല്‍ക്കരണവും മെച്ചപ്പെട്ട ജല മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലേക്ക് ധനസഹായം എത്തിക്കുന്നത് ലോകമെമ്പാടുമുള്ള ഗ്രാമീണ സമൂഹങ്ങള്‍ക്കും ഇന്ത്യയിലും മുന്നിലുള്ള ഒരു നിര്‍ണായക വെല്ലുവിളിയാണെന്ന് അല്‍വാരോ ലാരിയോ പറഞ്ഞു.

കര്‍ഷകര്‍ക്ക് കൃഷി എങ്ങനെ കൂടുതല്‍ ലാഭകരമാക്കാം, കാലാവസ്ഥാ ആഘാതങ്ങളെ നേരിടുമ്പോള്‍ തന്നെ ഉല്‍പ്പാദനക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകാഹാര സുരക്ഷയിലേക്ക് എങ്ങനെ നീങ്ങാം' എന്നിവയാണ് കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍.

ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 1977 ല്‍ സ്ഥാപിതമായ ഐ.എഫ്.എ.ഡി., ഗ്രാമീണ സമൂഹങ്ങളിലെ വിശപ്പും ദാരിദ്ര്യവും പരിഹരിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനവുമാണ്. 

Tags:    

Similar News