അന്താരാഷ്ട്ര റബര്‍ വിലയില്‍ നേട്ടം കിട്ടാതെ ആഭ്യന്തര കര്‍ഷകര്‍

ശക്തമായ മഴ ഷീറ്റ് ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതും വെല്ലുവിളിയാണ്

Update: 2025-11-25 05:54 GMT

അന്താരാഷ്ട്ര റബര്‍ വിലയും ആഭ്യന്തര വിലയും തമ്മില്‍ 11 രൂപയുടെ അന്തരം. അന്താരാഷ്ട്രവിപണിയില്‍ വില ഉയരുമ്പോഴും ആഭ്യന്തര വില മെച്ചമില്ലാതെ തുടരുന്നത് റബര്‍ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച തദ്ദേശീയ വില 186 രൂപയാണ്. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില 189.29 രൂപയാണ്. എന്നാല്‍ കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന സ്‌പോട്ട് വില 175 മുതല്‍ 178 രൂപ വരെ മാത്രമാണ്.

ശക്തമായ മഴ ഷീറ്റ് ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതും വെല്ലുവിളിയാണ്. സ്റ്റോക്ക് ഉണ്ടായിരുന്ന റബറിന് വില കിട്ടാത്തതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. ആഗോള വിപണിയില്‍ നിന്ന് ചൈനീസ് കമ്പനികള്‍ ചരക്കെടുപ്പ് ഊര്‍ജിതമാക്കിയതാണ് വില അന്താരാഷ്ട്ര വിപണിയില്‍ വില മെച്ചപ്പെടാന്‍ കാരണം. ഇന്ത്യയില്‍ റബ്ബറിന് ആവശ്യമുണ്ടെങ്കിലും ഇറക്കുമതി ഉയര്‍ന്നത് മൂലം ടയര്‍ കമ്പനികള്‍ ചരക്കെടുപ്പിന് ഉത്സാഹം കാട്ടുന്നില്ല.

2025 ഏപ്രില്‍ മുതല്‍ ഓഗസ്റ്റുവരെ 1.29 ലക്ഷം ടണ്‍ കോമ്പൗണ്ട് റബ്ബറാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2024-ല്‍ ഇറക്കുമതി 94221 ടണ്‍ മാത്രമായിരുന്നു. 2023-24-നെ അപേക്ഷിച്ച് 44.5 ശതമാനം വര്‍ധന.

Tags:    

Similar News