ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച; കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ചൗഹാന്‍

  • കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം വേണമെന്ന യുഎസ് ആവശ്യത്തിനിടെയാണ് മന്ത്രയുടെ പ്രസ്താവന

Update: 2025-06-08 10:44 GMT

കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗമന നല്‍കുമെന്ന് കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കൃഷിമന്ത്രയുടെ പ്രസ്താവന.

'നമ്മുടെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നതാണ് സര്‍ക്കരിന്റെ മുന്‍ഗണന. ഇന്ത്യ കണ്ണടച്ച് പ്രവര്‍ത്തിക്കില്ല. നമ്മുടെ നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്തും. അത് മനസ്സില്‍ വെച്ചുകൊണ്ട് ഒരു കരാറിന് അന്തിമരൂപം നല്‍കും,' ചൗഹാന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം നല്‍കണമെന്ന യുഎസ് സമ്മര്‍ദ്ദത്തിനിടയില്‍ ഇന്ത്യ കര്‍ഷകരെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഈവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി കരാറിന്റെ ആദ്യ ഘട്ടത്തിന്റെ വിശാലമായ രൂപരേഖകള്‍ക്കായുള്ള ചട്ടക്കൂടില്‍ ചര്‍ച്ചക്കാര്‍ യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024 ല്‍ അവസാനിച്ച മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്കുള്ള യുഎസ് കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്ന കയറ്റുമതിയുടെ മൂല്യം ഏകദേശം 2.22 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതേസമയം ഇതേ കാലയളവില്‍ ഇന്ത്യ 5.75 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തു.

ശീതീകരിച്ച ചെമ്മീന്‍, ബസുമതി അരി, സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ധാന്യങ്ങള്‍, മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യ യുഎസിലേക്കുള്ള പ്രധാന കാര്‍ഷിക കയറ്റുമതിയില്‍ ഉള്‍പ്പെടുന്നത്.

കാര്‍ഷിക വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താരിഫ് ലഭ്യമാക്കാനും മെച്ചപ്പെട്ട വിപണി പ്രവേശനം ഉറപ്പാക്കാനും വാഷിംഗ്ടണ്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.  

Tags:    

Similar News