പുതിയ സിയേറയുമായി ടാറ്റ മോട്ടോഴ്‌സ്

ഇടത്തരം എസ്യുവി എതിരാളികളുമായി സിയേറ മത്സരിക്കും

Update: 2025-11-15 15:09 GMT

ഇടത്തരം എസ്യുവി എതിരാളികളെ നേരിടാന്‍ ടാറ്റ മോട്ടോഴ്സ് സിയേറ പുതിയ രൂപത്തില്‍ പുറത്തിറക്കി. പുതിയ ടാറ്റ സിയേറ അതിന്റെ പൈതൃകവും പ്രത്യേകതയുള്ള ഡിസൈന്‍ ഡിഎന്‍എയും നിലനിര്‍ത്തുന്നതാണ്.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ ഇടത്തരം എസ്യുവികളുമായി ഈ മോഡല്‍ മത്സരിക്കും.

പുതിയ ടാറ്റ സിയേറ ഔദ്യോഗികമായി പുറത്തിറങ്ങുന്നത് നവംബര്‍ 25 നാണ്.

ഈ മോഡല്‍ ഒരു പേരോ വാഹനമോ എന്നതിലുപരി വളരെ വലുതാണെന്നും ഇന്ത്യന്‍ ചാതുര്യത്തിന്റെയും അഭിലാഷത്തിന്റെയും ജീവിക്കുന്ന പ്രതീകമാണെന്നും ടാറ്റ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഡിസൈന്‍ മേധാവിയുമായ മാര്‍ട്ടിന്‍ ഉഹാരിക് പറഞ്ഞു.

1991 ലാണ് ടാറ്റ സിയേറ ആദ്യമായി അവതരിപ്പിച്ചത്. 2003-ലാണ് ഈ മോഡല്‍ കമ്പനി പിന്‍വലിച്ചത്. 

Tags:    

Similar News